തെരഞ്ഞെടുപ്പ് തോല്‍വി; വിമര്‍ശനം ശക്തമാകുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

ബീഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിമര്‍ശനം ശക്തമാകുന്നതിനിടയില്‍ ഇന്ന് കോണ്ഗ്രസ് മുതിര്‍ന്ന നേതാക്കളുടെ പ്രത്യേക യോഗം ചേരും. ആര്‍ജെഡി അടക്കം കോണ്ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി അവധി ആഘോഷിക്കാന്‍ പോയി, പ്രിയങ്ക ഗാന്ധി തിരിഞ്ഞു പോലും നോക്കിയില്ല, 70സീറ്റില്‍ മത്സരിച്ച കോണ്ഗ്രസ് 70 പൊതുയോഗം പോലും സംഘടിപ്പിച്ചില്ല, തുടങ്ങിയ ആരോപണങ്ങളാണ് ആര്‍ജെഡി ഉന്നയിക്കുന്നത്. ഇതിന് പുറമേ നേതൃത്വത്തിനെതിരെ രൂക്ഷ വിനാര്ഹനാവുമായി കപില്‍ സിബലും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള ഇന്നത്തെ അടിയന്തര യോഗം.

ബിഹാര്‍ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും കോണ്‍ഗ്രലിന് വലിയ തിരിച്ചടിയാണ് നല്‍്കിയത്. ഇതിന് പിന്നാലെയാണ് ആര്‍ജെഡി ഉള്‍പ്പെടെയുളള പാര്‍ട്ടികളില്‍ നിന്നും സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍ അടക്കമുള്ളവരില്‍ നിന്നും ഉയരുന്ന രൂക്ഷ വിമര്‍ശനങ്ങള്‍. ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി അവധി ആഘോഷിക്കാന്‍ പോയി, പ്രിയങ്ക ഗാന്ധി തിരിഞ്ഞു പോലും നോക്കിയില്ല, 70സീറ്റില്‍ മത്സരിച്ച കോണ്ഗ്രസ് 70 പൊതുയോഗം പോലും സംഘടിപ്പിച്ചില്ല, തുടങ്ങിയ ആരോപണങ്ങളാണ് ആര്‍ജെഡി ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ന് മുതിര്‍ന്ന നേതാക്കളുടെ അടിയന്തിര യോഗം ചേരുന്നത്.

Loading...

സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ വൈകീട്ട് നടക്കുന്ന യോഗത്തില്‍ എകെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ബംഗാള്‍, അസാം തെരഞ്ഞെടുപ്പുകള്‍ അുത്തുവരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മഹാസഖ്യത്തിന്റെ ഭാഗമാകുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസില്‍ വിശ്വാസക്കുറവ് ഉണ്ടാകുന്നുമുണ്ട്. ഇതോടെ ഇനി എന്ത് നടപടി സ്വീകരിക്കണം എന്ന് തന്നെയാണ് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. അതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലും വാക്പോര് രൂക്ഷമാകുന്നു. കപില്‍ സിബലിനെതിരെ അശോക് ഗെഹ്ലേട്ട് രംഗത്തെത്തി. പാര്‍ട്ടികകത്തെ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഗെഹ്ലോട്ടിന്റെ വിമര്‍ശനം