രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപത്‌നി യെന്ന് വിളിച്ച് കോണ്‍ഗ്രസ് എംപി; സഭകളില്‍ വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി. രാഷ്ട്രപതിയെ രാഷ്ട്രപത്‌നി യെന്ന് വിളിച്ച് കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്ന് എംപി വിശേഷിപ്പിച്ചത്.

എംപിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ലോക്‌സഭയിലും രാജ്യസഭയിലും വലിയ പ്രതിഷേധമാണ് നടന്നത്. ലോക്‌സഭയില്‍ വിഷയവുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനി പ്രശ്‌നം ഉന്നയിച്ചു. രാജ്യസഭയില്‍ ധമന്ത്രി നിര്‍മല സീതാരാമനും വിഷയം ഉന്നയിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. വിഷയത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വാര്‍ത്തസമ്മേളനം വിളിച്ചിരുന്നു.

Loading...

എംപി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും സോണിയ ഗാന്ധി ഇതിന് കൂട്ട് നില്‍ക്കുകയാണെന്ന് സ്മൃതി ഇറാനി ലോക്‌സഭയില്‍ പറഞ്ഞു. കോണ്‍ഗ്രസും സോണിയ ഗാന്ധിയും ആദിവാസി വിഭാഗങ്ങള്‍ക്ക് എതിരാണെന്നും. പരാമര്‍ശം ബോധപൂര്‍വമുള്ള ലൈംഗിക അവഹേളനമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞു.

അതേസമയം പരാമര്‍ശം എംപിക്ക് പറ്റിയ നാക്കുപിഴയാണെന്നും അദ്ദേഹം അതില്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു.