കോൺ​ഗ്രസിൽ സമൂലമായ മാറ്റം വേണം; രമേശ് ചെന്നിത്തല

കോൺഗ്രസിൽ സമൂലമായ മാറ്റം വേണമെന്ന നിർദേശം മുന്നോട്ട് വെച്ച് രമേശ് ചെന്നിത്തല.രാഹുൽ ​ഗാന്ധി ഭാരത പര്യടനം നടത്തട്ടേയെന്നും ചെന്നിത്തല പറയുന്നു. ഈ മാസം 13-ന് രാജസ്ഥാനിൽ ആരംഭിക്കുന്ന ചിന്തൻ ശിബിരിന്റെ ഭാഗമായി ഡൽഹിയിൽ ചേർന്ന ഉപസമിതി യോഗത്തിലായിരുന്നു ചെന്നിത്തലയുടെ നിർദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഭാരതയാത്ര നടത്തണമെന്നും ചെന്നിത്തല നിർദേശിച്ചിട്ടുണ്ട്. ഡി.സി.സി. അധ്യക്ഷൻമാരെ നിശ്ചയിക്കാനുള്ള അധികാരം വിവിധ സംസ്ഥാന കമ്മിറ്റികൾക്ക് നൽകണം.

എ.ഐ.സി.സി. സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം. ഡി.സി.സി.കൾ പുനഃസംഘടിപ്പിക്കണം. പാർട്ടി പ്രവർത്തന ഫണ്ട് കണ്ടെത്താൻ എല്ലാ വർഷവും ഒരു മാസം നീണ്ടു നിൽക്കുന്ന ഫണ്ട് ശേഖരണ കാമ്പയിൻ നടത്തണമെന്നും ചെന്നിത്തല നിർദേശങ്ങളായി മുന്നോട്ട് വെച്ചു. സംഘടനാ പ്രശ്‌നങ്ങൾ സംബന്ധിച്ച മുകുൾ വാസ്‌നിക് നേതൃത്വം നൽകുന്ന ഉപസമിതി അംഗമാണ് രമേശ് ചെന്നിത്തല.
ജംബോ കമ്മിറ്റികളെ ഒഴിവാക്കണം. ഓരോ തലത്തിലും എത്ര ഭാരവാഹികൾ വേണമെന്ന് ഭരണഘടനയിൽ നിശ്ചയിക്കണം. വൻ നഗരങ്ങളിൽ പ്രത്യേക ഡി.സി.സികൾ വേണം. പി.സി.സി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളിൽ 50, വലിയ സംസ്ഥാനങ്ങളിൽ പരമാവധി 100 എന്ന് നിജപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം കൂട്ടിച്ചേർത്തു.

Loading...