കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ചര്‍ച്ചകള്‍ക്കായി രാഹുൽ ഗാന്ധി ഡല്‍ഹിയിലേക്ക്

ആലപ്പുഴ. നിര്‍ണായക ചര്‍ച്ചകള്‍ക്കായി രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയിലേക്ക് സോണിയ ഗാന്ധി വിളിപ്പിച്ചു. നിര്‍ണായ ചര്‍ച്ചകള്‍ക്കായി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും. ചികിത്സ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്നെത്തിയ സോണിയ ഗാന്ധിയെ കാണുവനാണ് രാഹുല്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളിയാഴ്ച രാത്രി കേരളത്തില്‍ മടങ്ങിയെത്തുന്ന രാഹുല്‍ ശിനിയാഴ്ച ചാലക്കുടിയില്‍ നിന്നും യാത്ര തുടരും.

അതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിലെ കോണ്‍ഗ്രസ് അധ്യക്ഷ സോംണിയ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഭാരത്് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് അടിയന്തര ചര്‍ച്ചകള്‍ക്കായി കെസി വേണുഗോപാല്‍ ഡല്‍ഹിയിലേക്ക് പോയത്. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവനാണ് വിളിപ്പിച്ചതെന്നാണ് വിവരം.

Loading...

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രഹുല്‍ ഗാന്ധി എത്തണമെന്ന് പ്രമേയം പാസാക്കുമെന്ന് കെപിസിസി അറിയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് രഹുല്‍ മത്സരിച്ചാല്‍ മത്സരത്തില്‍ നിന്നും താന്‍ പിന്മാറുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര കേരളം വിട്ടതിന് ശേഷം കെപിസിസി യോഗം ചേര്‍ന്ന് പ്രമേയം പാസാക്കും. അതേസമയം രാഹുല്‍ കേരളത്തില്‍ ഉള്ളപ്പോള്‍ പ്രമേയം പാസാക്കുന്നത് വിഴ്ചയാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.