പൊതു തിരഞ്ഞെടുപ്പ്, കോണ്‍ഗ്രസ് പൊടിച്ചത് 820 കോടി രൂപ

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദദേശ്, തെലങ്കാന, ഒഡീഷ, സിക്കിം നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗഗ്രസ് ചെലവഴിച്ചത് 820 കോടി രൂപപ. പപ്രചരണത്തിനായാണ് കോണ്‍ഗ്രസ് തുക പൊടിച്ചത്. 13 കോടി രൂപയാണ് രാഹഹുല്‍ഗാന്ധി മത്സരിച്ച കേരളത്തില്‍ പാര്‍ട്ടി ചിലവഴിച്ചത്.

സി.പി.എം. പൊതുതെരഞ്ഞെടുപ്പില്‍ ചെലവഴിച്ചത് 73.1 ലക്ഷം രൂപ മാത്രമാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് ചെലവിലേക്കായി സഖ്യകക്ഷികളായ സി.പി.എമ്മിനു 10 കോടി രൂപയും സി.പി.ഐക്കു 15 കോടി രൂപയും നല്‍കിയതായി ഡി.എം.കെ. തെരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ച കണക്കില്‍ പറയുന്നു. ബി.ജെ.പി. ചെലവഴിച്ച തുകയുടെ കണക്ക് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ചിട്ടില്ല.

Loading...

2014 പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെലവഴിച്ചത് 516 കോടി രൂപയും ബി.ജെ.പി. ചെലവഴിച്ചത് 714 കോടി രൂപയുമായിരുന്നു. കഴിഞ്ഞ 31നു കോണ്‍ഗ്രസ് സമര്‍പ്പിച്ച കണക്കുപ്രകാരം, പാര്‍ട്ടിയുടെ പൊതുആവശ്യങ്ങള്‍ക്കായി 626.3 കോടി രൂപയും സ്ഥാനാര്‍ഥികള്‍ക്കായി 193.9 കോടി രൂപയും ചെലവഴിച്ചു. പിരിവ് ഇനത്തില്‍ ലഭിച്ചത് 856 കോടി രൂപയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. മറ്റു പാര്‍ട്ടികള്‍ ചെലവഴിച്ച തുക: തൃണമൂല്‍ കോണ്‍ഗ്രസ്83.6 കോടി, ഡി.എം.കെ79.76 കോടി, എന്‍.സി.പി72.3 കോടി, ബി.എസ്.പി55.4 കോടി, അണ്ണാ ഡി.എം.കെ19.95 കോടി. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ 40 കോടി രൂപ സഖ്യകക്ഷികള്‍ക്കു നല്‍കിയ സംഭാവനയാണ്.

കോണ്‍ഗ്രസിന്റെ ഇനം തിരിച്ചുള്ള ചെലവ്: മാധ്യമപ്രചാരണം 356 കോടി, പോസ്റ്റര്‍/തെരഞ്ഞെടുപ്പ് സാമഗ്രികള്‍ 47 കോടി, താരപ്രചാരകരുടെ യാത്രാച്ചെലവ്86.82 കോടി. സംസ്ഥാനം തിരിച്ചുള്ള ചെലവ്: ഛത്തിസ്ഗഡ്, ഒഡീഷ40 കോടി, യു.പി36 കോടി, മഹാരാഷ്ട്ര18 കോടി, പശ്ചിമബംഗാള്‍15 കോടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനാവശ്യമായ പണം പാര്‍ട്ടിക്കില്ലെന്നായിരുന്നു കഴിഞ്ഞ മേയില്‍ കോണ്‍ഗ്രസ് സാമൂഹികമാധ്യമവിഭാഗം മേധാവിയും കന്നഡ നടിയുമായ ദിവ്യ സ്പന്ദനയുടെ പരിദേവനം.