വിജയിക്കുന്ന എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്

ഷിംല. ഹിമാചല്‍ പ്രദേശില്‍ വോട്ടണ്ണെല്‍ പുരോഗമിക്കവെ വിജയിക്കുന്ന സ്ഥാനാര്‍ഥികള്‍ കൂറുമാറുന്നത് തടയാന്‍ കോണ്‍ഗ്രസ് നീക്കം. വിജയിക്കുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് നീക്കം. ബിജെപിയുമായി കടുത്ത മത്സരം ഉണ്ടാകുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നീക്കം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനും മുതിര്‍്‌ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കുമാണ് ഇതിന്റെ ചുമതല.

പ്രിയങ്ക ഗാന്ധി ഇന്ന് ഷിംലയില്‍ എത്തും. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും കടുത്ത പോരാട്ടത്തിലാണ്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷം 35 സീറ്റാണ്. നിലവില്‍ ഓരോ നിമിഷവും ലീഡ് നില മാറി മറയുകയാണ് ഹിമാചല്‍ പ്രദേശില്‍. തൂക്ക് സഭയിക്കുള്ള സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍ സ്വതന്ത്രരുടെയും വിമതരുടെയും നിലപാട് നിര്‍ണ്ണായകമാവും.

Loading...