ഇസ്ലാമിക കടന്നുകയറ്റത്തിന്റെയും ,യംങ്ങ് ടര്‍ക്കുകളുടെയും ,ഓര്‍ത്തോഡക്സ് സഭയുടെ ജന്മഭൂമിയിലൂടെയും

ഇന്നത്തെ ടര്‍ക്കിയിലെ ഈസ്റ്റാബൂള്‍ അഥവ പഴയ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നപട്ടണം ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന അവശേഷിക്കുന്ന ചരിത്ര ശേഷിപ്പുകളുടെ ഒരു അടയാളമാണ് .റോമിലെ രാജാവായിരുന്ന കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തി 330 ല്‍പണിത പട്ടണമായിരുന്നതുകൊണ്ട് ഇതിനെ കോണ്‍സ്റ്റാന്റിനോപ്പില്‍ എന്നറിയപ്പെട്ടിരുന്നുവെങ്കില്‍ 1453 ല്‍ ഓട്ടോമന്‍ രാജാവ്‌ മുഹമ്മദ് രണ്ടാമന്‍ ഈ പട്ടണം പിടിച്ചടക്കി ഈസ്റ്റാബൂള്‍ അഥവ ഇസ്ലാമിന്റെ പട്ടണം എന്നു പേരാക്കി ,പിന്നിട് ഈ പട്ടണം ടര്‍ക്കി രാജാവിനെ പുറത്താക്കി മുഹമ്മദു അറ്റിറ്റാക്ക് എന്ന പട്ടാളനേതാവ് പിടിച്ചടക്കി യംങ്ങ് ടര്‍ക്കുകള്‍ എന്നറിയപ്പെടുന്ന ഇവര്‍ ജനാധിപത്യം സ്ഥാപിച്ചു ,ചരിത്രത്തില്‍ ആദൃമായി പര്‍ദ നിരോധിച്ച ,വെള്ളിയാഴ്ച പൊതു അവധിഅല്ലാതാക്കി പ്രഖൃാപിച്ച ഒരു മുസ്ലിംഭൂരിപക്ഷ രാജൃത്തിന്റെ തലസ്ഥാനമായിമാറി ഈ പട്ടണം . കോണ്‍സ്റ്റാന്റിനോപ്പില്‍ യാത്രാവിവരണം പാര്‍ട്ട്‌ 1

ചരിത്രം ഇഷ്ട്ടപ്പെടുന്ന ആരെയും ആകര്‍ഷിക്കുന്ന ഈ പട്ടണത്തിന്റെ എപ്പിക്ക് സെന്റെര്‍ എന്നു പറയാവുന്ന ഹാഗി സോഫിയ എന്ന പള്ളിയും യുറോപ്പ് മുതല്‍ ഇന്ത്യവരെ വൃാപിച്ചു കിടക്കുന്ന പ്രദ്ദേശം അടക്കി ഭരിച്ച സുലൈമാന്‍ ദി മഗ്നീഫിഷന്റ്റ് ഉള്‍പ്പെടെയുള്ള മഹാ പ്രതാപികളായ മഹാ രാജാക്കന്മാര്‍ വാണരുളിയ ടോപ്പ്കോപ്പി പാലസും , അവിടെ സൂക്ഷിചിരിക്കുന്ന പ്രവാചകന്‍ മുഹമ്മദു നബിയുടെ ഭൗതിക ശരിരഭാഗങ്ങളും അദേഹത്തിന്റെ വാളും , പട്ടണത്തെ ചുറ്റി റോമക്കാര്‍ പണിത കോട്ടയും ,ബ്ലു മോസ്ക്കും ഗ്രേറ്റ്‌ ബസാറും ,ഈജിപ്ഷൃന്‍ ബസാറും സുലൈമാന്‍ മോസ്ക്കും മഹാരാജാക്കന്മാരുടെ ശവകുടിരവും ,ഏഷ്യയെയും യുറോപ്പിനെയും കൂട്ടി യോജിപ്പിക്കുന്ന ബോസ്പുറസ് കടലിനു കുറുകെയുള്ള ബോസ്പുറസ് പാലവും, വര്‍ണ്ണശബളമായ നദിക്കരയിലെ( Domabhce Palace ) കൊട്ടാരവും എല്ലാം ഈ പട്ടണത്തിലെ സഞ്ചാരികളെ അകൃഷിച്ചു നില്‍ക്കുന്നു .

Loading...

പഴയ കാലത്ത് ഏഷ്യയില്‍ നിന്നും റോഡ്‌ മാര്‍ഗം യുറോപ്പിലേക്ക് ആളുകള്‍ എത്തിയിരുന്നത് കോണ്‍സ്റ്റാന്റിനോപ്പിള്‍ വഴി ആയിരുന്നു ഒരുകാലത്ത് ലോകത്തെ മുഴുവന്‍ ഓര്‍ത്തോഡക്സ് സഭയുടെയും കേന്ദ്രം കോണ്‍സ്റ്റാന്റിനോപ്പിള്‍ ആയിരുന്നു ഇതൊക്കെ ലോക ചരിത്രത്തില്‍ പഠിക്കുന്ന കാലത്ത് ഈ പട്ടണം ഒക്കെ ഒരു സ്വപ്നം മാത്രമായിരുന്നു

ഈ മഹാ നഗരം കാണുന്നതിനു വേണ്ടി ഞാനും ജോസ് മാത്യുവും സജി തോമസും കൂടി കഴിഞ്ഞ സെപ്റ്റംബര്‍ മാസം 24 നു മാഞ്ചസ്സ്റ്റര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും . യാത്രതിരിച്ചു ,ആ വിമാനം ഞങളെ ജര്‍മിനിയിലെ ഫ്രാങ്ക് ഫോര്‍ട്ട്‌ വിമാനത്താവളത്തില്‍ എത്തിച്ചു ഫ്രാങ്ക് ഫോര്‍ട്ട്‌ വിമാനത്താവളം വലിയ കടലുപോലെ കണ്ണെത്തെത്ത ദൂരം നീണ്ടുകിടക്കുന്നതായി തോന്നി അവിടെ നിന്നും ഈസ്റ്റാബൂളിലേക്ക് പോകുന്ന വിമാനം കിടക്കുന്നതിടതെക്ക് എയര്‍പോര്‍ട്ട് ബസ്‌ ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ട്രം എന്നിവ കൂടതെ വളരെ നേരം നടന്നാണ് എത്തിയത് ഞങള്‍ ഫ്രാങ്ക് ഫോര്‍ട്ട്‌ വിമാനത്താവളത്തിന്റെ വലുപ്പംകണ്ട് അന്തം വിട്ടുപോയി .

ഞാന്‍ ഈ ഫ്രാങ്ക് ഫോര്‍ട്ട്‌ വിമാനത്താവളത്തെ പറ്റി ആദൃമായികേള്‍ക്കുന്നത് സ്വതന്ത്രിം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകത്തില്‍ നിന്നുമാണ് ജവഹര്‍ലാല്‍ നെഹ്‌റു സിറ്റ്സര്‍ലാന്‍ഡില്‍ വച്ചു മരിച്ച അദേഹത്തിന്റെ ഭാരൃയുടെ ശരിരവുമായി ഇന്ത്യയിലേക്ക് യാത്ര തിരിച്ചത് ഫ്രാങ്ക് ഫോര്‍ട്ട്‌ വിമാനത്താവളം വഴിയായിരുന്നു ഫ്രാങ്ക് ഫോര്‍ട്ടില്‍ നെഹ്രുവിന്റെ വിമാനം ലാന്‍ഡ്‌ ചെയ്തപ്പോള്‍ ജര്‍മ്മന്‍ ചാരസംഘടനയിലെ ഒരു ഓഫീസര്‍ വന്നിട്ട് നെഹ്‌റു വിനോട് പറഞ്ഞു ഹിറ്റ്ലര്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്ന് നെഹ്‌റു എനിക്ക് ഒരു ഏകാധിപതിയെ കാണാന്‍ തല്പ്പരിമില്ലയെന്നുപറഞ്ഞു , ആ ഓഫീസറെ തിരിച്ചു പറഞ്ഞയച്ചു .ഞാന്‍ ഫ്രാങ്ക് ഫോര്‍ട്ട്‌ വിമാനത്താവളത്തിലൂടെ നടന്നപ്പോള്‍ മനസ്സില്‍ നിറഞ്ഞുനിന്നത് ഭാരതം ലോകത്തിനു സംഭാവന ചെയ്ത വിശ്വപൗരനും ,ജനാധിപത്യ,മതേതരവാദിയും സയന്‍സിനെയും , അറിവിനെയും പ്രണയിച്ച ആ വലിയ പ്രതിഭയുടെ പാദ സ്പര്‍ശനം ഏറ്റ മണ്ണിലൂടെയാണല്ലോ ഞാന്‍ നടക്കുന്നത് എന്നതായിരുന്നു.

അവിടെ നിന്നും രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ഞാങ്ങളെയും വഹിച്ചു കൊണ്ടുള്ള വിമാനം ഈസ്റ്റാബൂള്‍ അഥവ പഴയ കോണ്‍സ്റ്റാന്റിനോപ്പിളിനെ ലക്ഷിമാക്കി പറന്നുയര്‍ന്നു ആ യാത്രയില്‍ എന്റെ അടുത്ത സീറ്റില്‍ ഇരുന്നത് കാനഡയില്‍ പഠിക്കുന്ന തുര്‍ക്കിയിലെ ഒരു എം പി യുടെ മകനായിരുന്നു അദെ ഹവുമായി ടര്‍ക്കി രാഷ്ട്രിയവും ചരിത്രവും സംസാരിച്ചിരുന്നത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല അദ്ധേഹത്തിന്റെ പിതാവ് നിലവിലെ ഭരണാധികാരി പ്രസിഡണ്ട്‌ എതിരാളിയാണ് പിതാവ് യംങ്ങ് ടര്‍ക്കുകള്‍ക്ക് നേത്രുതം കൊടുത്ത മുഹമ്മേട്‌ അറ്ററ്റാക്കിന്റെ അനുയായിയാണ് എന്നു പറഞ്ഞു .

മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം ഞങളുടെ വിമാനം ഈസ്റ്റാബൂള്‍ ഇന്റര്‍നാഷനല്‍ എയര്‍ പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്തു ആകാശത്തുനിന്നും നോക്കുമ്പോള്‍ തന്നെ പഴയ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ കവജം എന്നു പറയാവുന്ന റോമന്‍ മതിലുകള്‍ കാണാമയിരുന്നു ദീപലംഗാരവിഭൂഷിതയായി ഏഷ്യയെയും യുറോപ്പിനെയും ബന്ധിപ്പിച്ചുകൊണ്ട് ബ്ലാക്ക്‌ സീ യുടെ ഭാഗമായ മാര്‍മാറ സീ യോടു ചേര്‍ന്ന് കിടക്കുന്ന ബോസ്പു്റസ് നദിക്കുകുറുകെ നില്‍ക്കുന്നപാലത്തിന്റെ കാഴ്ച ആകാശത്തുനിന്നും കാണുബോള്‍ അതിമനോഹരമായിരുന്നു ഞങള്‍ എയര്‍ പോര്‍ട്ടില്‍ നിന്നും ഒരു ടാക്സി പിടിച്ചു ബുക്ക്‌ ചെയ്തിരുന്ന ഹോട്ടലില്‍ എത്തി അന്ന് അവിടെ അന്നുകിടന്നുറങ്ങി .
നേരം വെളുത് നോക്കിയപ്പോള്‍ പൂച്ചകളും പട്ടികളും തലങ്ങും വിലങ്ങും നടക്കുന്നതാണ് കണ്ടത് അന്വഷിച്ചപ്പോള്‍ പൂച്ച ഇവിടുത്തെ വിശുദ്ധ മൃഗമാണ് എന്നാണ് മനസിലായത്.

. ‘കെഡി’ എന്നാണ് ഇവിടെ പൂച്ചകളുടെ പേര്. എവിടെയും അവരുണ്ട് തെരുവിൽ, മോസ്കുകളിൽ, കടൽതീരത്ത്, പാർക്കുകളിൽ, ശ്മശാനങ്ങളിൽ. എല്ലായിടത്തും അവർക്ക് ഭക്ഷണവും വെള്ളവും വിശ്രമിക്കാൻ കൂടുകളും കരുതിയിരിക്കുന്നു. വഴിയാത്രക്കാർ അവരെ താലോലിക്കുന്നു. 99% മുസ്ളീങ്ങളാണെങ്കിലും മറ്റൊരു മുസ്ളീം രാജ്യത്തും കാണാത്തത്ര നായ്ക്കളെയും അവിടെ കണ്ടു. പക്ഷെ അവ തെരുവുനായ്ക്കളല്ല. ഓരോ തെരുവിലും പെറ്റ് ഷോപ്പുകളും വെറ്റിനറി ഷോപ്പുകളുമുണ്ട്.ഇസ്താംബുളിൽ നഗരത്തിൽ മാത്രം 50000 തെരുവു പൂച്ചകളുണ്ടെന്നാണ് കണക്ക്. ശരിക്കും ഇതിലേറെ വരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. തന്റെ അടുത്ത് വിശ്രമിച്ച പൂച്ചയുടെ ഉറക്കം കെടുത്താതെ എഴുനേൽക്കാൻ ശ്രമിച്ച പ്രവാചകൻ നിലതെറ്റി വീണ് കൈ ഒടിഞ്ഞ കഥ ഈ സമൂഹത്തിൽ ഇവർക്കുണ്ടായിരുന്ന സ്ഥാനം പ്രഖ്യാപിക്കുന്നു.

പ്രവാചകനായ മുഹമ്മദ് നബിയെ ഒരു സർപ്പത്തിൽ നിന്നും ഒരു പൂച്ച രക്ഷിച്ച കഥ ഇവരുടെ സംരക്ഷണത്തിന് കാരണമായെന്നു പറയപ്പെടുന്നു. മറ്റൊരു കഥ പ്രവാചകന്‍ ഉറങ്ങിയപ്പോള്‍ ഒരു പൂച്ച അദ്ധേഹത്തിന്റെ പോക്കറ്റില്‍ കയറികിടന്നുറങ്ങി ആ പൂച്ചയുടെ ഉറക്കം നഷ്ട്ടപ്പെടുത്താതിരിക്കാന്‍ അദ്ദേഹം ആ പോക്കറ്റ് മുറിച്ചു മാറ്റി എന്നാണ് .പൂച്ചയെ കൊന്ന പാപം തീരണമെങ്കിൽ ഒരു മോസ്ക് പണിതുനൽകണം എന്നിവർ വിശ്വസിക്കുന്നതിൽ നിന്നു മനസ്സിലാകും പൂച്ചയ്ക്ക് ഈ സമൂഹത്തിലുള്ള പ്രാധാന്യം.പതിമൂന്നാം നൂറ്റാണ്ടു മുതൽ ഉള്ള രേഖപ്പെടുത്തപ്പെട്ട പൂച്ച ചരിത്രം പലയിടത്തുമുണ്ട്….മറ്റൊരു പ്രതൃേോകത എന്നു പറയുന്നത് ഈ നഗരം മോസ്ക്കുകളുടെ നഗരമാണ് പ്രതിഭശാലികളായ മഹാരാജാക്കന്മാര്‍ പണിത ഭിമാകരന്‍ന്മരായ മോസ്ക്കുകള്‍ ധാരാളം ഇവിടെ കാണാം റോമില്‍ നിറയെ കാണുന്ന പള്ളികള്‍ പോലെ. .continue
ടോം ജോസ് തടിയംപാട്