പാചകവാതക വില കൂട്ടി, ആഗസ്റ്റ് മുതലുളള വര്‍ധന 120 രൂപ

ന്യൂഡല്‍ഹി:സബ്‌സിഡിയില്ലാത്ത പാചക വാതക വില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായി നാലാം മാസമാണ് പാചകവാതക വില എണ്ണ വിതരണ കമ്ബനികള്‍ വര്‍ധിപ്പിച്ചത്. ഡല്‍ഹിയിലും മുംബൈയിലും യഥാക്രമം 13.5 രൂപയും 14 രൂപയുമാണ് വര്‍ധന. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന് 695 രൂപയായി. മുംബൈയില്‍ 665 രൂപയാണ് പാചകവാതക വില.നവംബറില്‍ വില യഥാക്രമം 681.5 രൂപയും 651 രൂപയുമായിരുന്നു. ആഗസ്റ്റ് മുതലുളള കണക്കുകള്‍ പരിശോധിച്ചാല്‍ ഡല്‍ഹിയിലും മുംബൈയിലും യഥാക്രം 120 രൂപയുടെയും 118 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊല്‍ക്കത്തയിലും ചെന്നൈയിലും സബ്‌സിഡിയില്ലാത്ത പാചക വാതക വില സിലിണ്ടറിന് യഥാക്രമം 706 രൂപയും 696 രൂപയും ആയി. കേരളത്തിലെ ശരാശരി എല്‍പിജി വില 14.2 കിലോഗ്രാമിന് 647.5 രൂപയാണ്.നിലവില്‍ ഒരു വര്‍ഷം ഒരു വീടിന് 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകളാണ് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. കൂടുതല്‍ എണ്ണം വേണമെങ്കില്‍ ഉപഭോക്താവ് വിപണിവില നല്‍കി വാങ്ങേണ്ടിവരും. സര്‍ക്കാര്‍ സബ്‌സിഡി ഓരോ മാസവും വ്യത്യാസപ്പെടും.

Loading...

രാജ്യാന്തര ബെഞ്ച്മാര്‍ക്ക്, വിദേശനാണ്യ വിനിമയ നിരക്ക് എന്നിവയാണ് എല്‍പിജി വിലകളിലെ മാറ്റങ്ങളും, സബ്‌സിഡിയുടെ അളവും നിര്‍ണ്ണയിക്കുന്നത്.

എൽ.പി.ജി സിലിണ്ടറുകളുടെ രാജ്യവ്യാപക പ്രീ-ഡെലവറി പരിശോധനാ കാമ്പയിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) തുടക്കമിട്ടു. അടുത്ത തവണ ബുക്ക് ചെയ്‌ത എൽ.പി.ജി സിലിണ്ടർ, വീട്ടിലെത്തുമ്പോൾ ഡെലിവറി നടത്തിയ ആളോട് ഇനി സിലിണ്ടർ പരിശോധന നടത്താൻ ആവശ്യപ്പെടാം.

സിലിണ്ടറിന്റെ ഭാരം, ഒ-റിംഗ് ലീക്ക് പരിശോധന, വാൽവിലെ ലീക്ക് പരിശോധന തുടങ്ങിയവയാണ് ഉപഭോക്താവിന്റെ മുമ്പിൽ നടത്തുക. പ്രീ-ഡെലിവറി പരിശോധനയ്‌ക്കാനുള്ള കിറ്റ് (സാമഗ്രികൾ) ഡെലവറി നടത്തുന്നവർക്ക് കമ്പനി നൽകും. ഭാരം പരിശോധിക്കാനുള്ള മെഷീനും ഇതിലുണ്ടാകും. ഉപഭോക്താവിന്റെ മുമ്പിൽതന്നെ സിലിണ്ടറിന്റെ ഭാരം ഡെലിവറി നടത്തുന്നവർ തൂക്കികാണിക്കും.ലീക്കേജോ മറ്രെന്തെങ്കിലും പ്രശ്‌നങ്ങളോ കണ്ടെത്തിയാൽ ആ സിലിണ്ടറിന് പകരം മറ്റൊന്ന് ഉപഭോക്താവിന് ആവശ്യപ്പെടാം.ഇന്ത്യൻ ഓയിലിന്റെ എൽ.പി.ജി ബ്രാൻഡായ ഇൻഡേനിന്റെ 12.5 കോടി ഉപഭോക്താക്കൾ, 12000 ഡിസ്‌ട്രിബ്യൂട്ടർമാർ, 64000 ഡെലിവറി തൊഴിലാളികൾ എന്നിവരെ ഉൾക്കൊള്ളിച്ചാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രതിദിനം 30 ലക്ഷം ഇൻഡേൻ സിലിണ്ടറുകളാണ് രാജ്യവ്യാപകമായി ഐ.ഒ.സി വിതരണം ചെയ്യുന്നത്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എൽ.പി.ജി ഉപഭോഗ രാജ്യമാണ് ഇന്ത്യ. 2017-18ൽ ഇന്ത്യക്കാർ 22.5 മില്യൺ ടൺ എൽ.പി.ജിയാണ് ഉപയോഗിച്ചത്. 2025ൽ ഉപഭോഗം 30 മില്യൺ ടൺ കവിയുമെന്നാണ് വിലയിരുത്തൽ.ഇന്ത്യൻ ഓയിലിന്റെ കണക്കുപ്രകാരം കേരളത്തിൽ ഈവർഷം എൽ.പി.ജി ഉപഭോഗം 106.3 ശതമാനമാണ്. 2016ൽ ഇത് 97 ശതമാനമായിരുന്നു. ദേശീയതല ഉപഭോഗം 62 ശതമാനത്തിൽ നിന്ന് 90 ശതമാനമായും ഉയർന്നിട്ടുണ്ട്.

രാജ്യത്തെ മൊത്തം എൽ.പി.ജി ഉപഭോക്താക്കളിൽ 12 കോടിയും ഇന്ത്യൻ ഓയിലിന്റെ ഉപഭോക്താക്കളാണ്. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് ഏഴു കോടിയും ബി.പി.സി.എല്ലിന് 6.6 കോടിയും ഉപഭോക്താക്കളുണ്ട്.

ഉപഭോക്താക്കൾക്ക് എൽ.പി.ജി സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന ‘പവൽ” സ്‌കീം പ്രകാരം ഈവർഷം ഏപ്രിൽ-ഡിസംബറിൽ 25,​700 കോടി രൂപ കേന്ദ്രസർക്കാരിന് ചെലവായി. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ നൽകിയത് 20,​880 കോടി രൂപയാണ്. അടുത്തവർഷം ഇത് 33,​000 കോടി രൂപയിലെത്തിയേക്കുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു.