സാന്റിയാഗോ: അനുഭവിക്കാവുന്ന ദുരന്തമെല്ലാം മൂന്ന് ഗ്രൂപ് മത്സരങ്ങളില്‍ നേരിട്ടാണ് ബ്രസീല്‍ പട ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് പാരഗ്വായ്‌ക്കെതിരെ ക്വാര്‍ട്ടറിനിറങ്ങുന്നത്. കഴിഞ്ഞ നാലു കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലിലും ബ്രസീല്‍ കളിച്ചിട്ടുണ്ട്. ഗ്രൂപ് ‘സി’യില്‍ കൊളംബിയക്കെതിരായ തോല്‍വി പിണഞ്ഞ മത്സരത്തില്‍ തങ്ങളുടെ സൂപ്പര്‍ താരം നെയ്മറെ നഷ്ടപ്പെട്ട ബ്രസീലിന് വിമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ സെമിയില്‍ കടന്നേ തീരൂ. വെനിസ്വേലക്കെതിരായ അവസാന ഗ്രൂപ് മത്സരത്തില്‍ നെയ്മറുടെ അഭാവത്തിലും 2-1ന് ജയം പിടിച്ച് ആത്മവിശ്വാസം തിരിച്ചുപിടിച്ച മഞ്ഞപ്പടക്ക് ക്വാര്‍ട്ടറില്‍ പരഗ്വേക്കെതിരെയും അതേ ഊര്‍ജത്തോടെ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പാരഗ്വേയെ ബ്രസീലിന് അനായാസം മറികടക്കാനാകുമെന്നു തന്നെയാണ് വിലയിരുത്തല്‍. അതിന് സാധിച്ചാല്‍ കഴിഞ്ഞ കോപയിലെ പ്രതികാരവും കൂടിയാകും. 2011 അര്‍ജന്റീന കോപയിലെ ക്വാര്‍ട്ടറില്‍ തങ്ങളെ പറഞ്ഞയച്ചതിനുള്ള പ്രതികാരം. അന്ന് ഗോള്‍രഹിത സമനില കണ്ട നിശ്ചിത സമയത്തിനുശേഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 2-0ത്തിന് പരഗ്വേയോട് തോല്‍വി പിണഞ്ഞാണ് ബ്രസീല്‍ നാണംകെട്ടത്. ആ ടൂര്‍ണമെന്റില്‍ ഗ്രൂപ് ഘട്ടത്തിലും ബ്രസീലിന് പാരഗ്വേയെ തോല്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2-2ന് സമനിലയായിരുന്നു അപ്പോള്‍ ഫലം. ഫൈനലിലേക്ക് പരഗ്വേ മുന്നേറുകയും ചെയ്തു. എന്നാല്‍, മൊത്തത്തില്‍ കണക്കെടുത്താല്‍ മുന്‍തൂക്കം ബ്രസീലിന് തന്നെയാണ്. 47 മത്സരങ്ങള്‍ അവര്‍ പരഗ്വേയെ തോല്‍പിച്ചപ്പോള്‍ 12 എണ്ണത്തില്‍ മാത്രമായിരുന്നു തോല്‍വി. ഈ ഘട്ടവും കടന്നാല്‍ സെമിയില്‍ വലിയ പരീക്ഷണം കാത്തിരിക്കുന്നു. ഫുട്‌ബോള്‍ ആരാധകര്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ ആവേശം കോപ്പ തുളുമ്പുന്ന ഒരു ബ്രസീല്‍- അര്‍ജന്റീന പോരാട്ടം.
കോപ്പ അമേരിക്ക ബ്രസീല്‍ – പാരഗ്വായ് മത്സരം ഇന്റെര്‍നെറ്റില്‍ തത്സമയം കാണാം.
ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 3 AM IST ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം.
മത്സരം കാണാന്‍ WATCH VIDEO ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബ്രസീലിനു വേണ്ടി റോബീഞ്ഞോ നേടിയ അതിമനോഹരമായ ഗോള്‍
ആദ്യ പകുതിയില്‍ ബ്രസീല്‍ 1-0 നു മുന്നില്‍.
ബ്രസീല്‍
ഗ്രൂപ്പില്‍ ഒന്നാമതായി ക്വാര്‍ട്ടറിലത്തെിയ ബ്രസീലിന് പക്ഷേ, മികവുറ്റതെന്ന് പറയാനാകുന്ന പ്രകടനം നടത്താനായിട്ടില്ല. എന്നാല്‍, നെയ്മറിന്റെ അഭാവത്തില്‍ പ്‌ളേമേക്കര്‍ വില്യനും റൊബീന്യോയും റോബര്‍ട്ടോ ഫിര്‍മിനോയും തിളങ്ങിയത് അവര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. നെയ്മര്‍ മുന്നേറ്റത്തില്‍ ഉണ്ടായിരുന്ന രണ്ട് മത്സരത്തില്‍നിന്ന് വ്യത്യസ്തമായി വെനിസ്വേലക്കെതിരെ 17 ഷോട്ടുകളാണ് ഒരു ടീമായി നിന്ന് ബ്രസീല്‍ ലക്ഷ്യത്തിലേക്ക് തൊടുത്തത്. പ്രതിരോധം ശക്തമാക്കുന്നതില്‍ കോച്ച് ദുംഗ പുലര്‍ത്തുന്ന അതീവ ശ്രദ്ധ ടീമിന് ഗുണം ചെയ്യുന്നതിനൊപ്പം, മുന്നേറ്റത്തില്‍ കാര്യമായ മികവുണ്ടായാലേ അവസാന നാലിലേക്ക് ബ്രസീലിന് കടക്കാനാകൂ. കളിയുടെ സൗന്ദര്യം കുറഞ്ഞെങ്കിലും ആക്രമണത്തിലും അത്ര മോശമായില്ല. സന്നാഹ മല്‍സരങ്ങള്‍ പലതിലും നെയ്മറില്ലാതെ കളിച്ചതിനാല്‍ ബാര്‍സ താരത്തിന്റെ അഭാവവും വെനസ്വേലയ്‌ക്കെതിരെ കണ്ടില്ല. കിട്ടിയ അവസരം വില്ലിയനും റോബീഞ്ഞോയും ഫിര്‍മിനോയും മുതലാക്കി. 17 ഷോട്ടുകളാണ് കളിയില്‍ ഗോളിലേക്കു ബ്രസീല്‍ തൊടുത്തത്. നെയ്മര്‍ ഉണ്ടായിരുന്ന ആദ്യ രണ്ടു മല്‍സരങ്ങളിലേതിനെക്കാളും കൂടുതല്‍.
ടീം ന്യൂസ്: വെനിസ്വേലക്കെതിരെ മിന്നിയ സ്‌ട്രൈക്കര്‍ ഫിര്‍മിനോയും റൊബിന്യോയും സ്റ്റാര്‍ട്ടിങ് ഇലവനിലെ സ്ഥാനം നിലനിര്‍ത്തും. മുന്നേറ്റത്തില്‍ റോബര്‍ട്ടോ ഫിര്‍മിനോയെ കളിപ്പിക്കുകയും തൊട്ടുപിന്നില്‍ ഫിലിപ്പ് കുട്ടീന്യോയെ ഇറക്കുകയും ചെയ്യന്ന തന്ത്രം ടീം തുടരാനാണ് സാധ്യത. വിങ്ങിലൂടെ വെറ്ററന്‍ താരം റൊബീന്യോയും വില്യനും കളിക്കും. കഴിഞ്ഞമത്സരത്തില്‍ വില്യനും റൊബീന്യോയും പരസ്പരധാരണയോടെ കളിച്ചിരുന്നു. എന്നാല്‍, ഡീഗോ ടര്‍ദെല്ലിക്ക് ബെഞ്ചിലിരിക്കാനാകും മിക്കവാറും യോഗം.
പാരഗ്വേ
തോല്‍വിയറിയാതെയാണ് പാരഗ്വേ ക്വാര്‍ട്ടര്‍ വരെ കുതിച്ചത്. ഗ്രൂപ് ‘ബി’യില്‍ ആദ്യ പോരാട്ടത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍നിന്ന ശേഷം കിരീട ഫേവറിറ്റുകളായ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കിയ പരഗ്വേയെ പേടിച്ചേ തീരൂ. കഴിഞ്ഞ തവണത്തെ ഫൈനലില്‍ തങ്ങളെ തോല്‍പിച്ച്, നിലവിലെ ചാമ്പ്യനായത്തെിയ ഉറുഗ്വായിയെ അവസാന പോരാട്ടത്തില്‍ 1-1ന് പിടിക്കുകയും ചെയ്ത പാരഗ്വേ ജമൈക്കക്കെതിരെ 1-0ത്തിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു. റമോണ്‍ ഡയസിന്റെ പരിശീലനത്തില്‍ മാറ്റത്തിന്റെ പടവുകള്‍ കയറുന്ന പരഗ്വേ കഴിഞ്ഞ കോപയിലെ ഫൈനല്‍ നേട്ടം ആവര്‍ത്തിക്കാനുള്ള സ്വപ്നം താലോലിക്കുന്നുണ്ട്. പാരഗ്വായ് പ്രതിരോധകരുത്തിലാണ് കളിക്കുന്നത്. അര്‍ജന്റീന, ഉറുഗ്വായ് ടീമികളെ തളച്ചത് പ്രതിരോധമികവിലായിരുന്നു. പ്രതീക്ഷയായ മൂന്ന് സ്‌ട്രൈക്കര്‍മാരില്‍ ലൂകാസ് ബാരിയോസ് രണ്ടുതവണ വലതൊട്ടപ്പോള്‍ എഡ്ഗര്‍ ബെനിറ്റസും നെല്‍സണ്‍ വാല്‍ഡസും ഓരോ തവണ ലക്ഷ്യം കണ്ട് ടീമിന്റെ ആത്മവിശ്വാസം ഏറ്റിയിട്ടുണ്ട്.
ടീം ന്യൂസ്: വെറ്ററന്‍ മുന്നേറ്റതാരം റോക്കി സാന്റാക്രൂസ് പകരക്കാരനായി കളത്തിലത്തൊനേ സാധ്യതയുള്ളൂ. ബാരിയോസും റോക്ക് സാന്റക്രൂസും കളിക്കുന്ന മുന്നേറ്റം അവസരങ്ങള്‍ മുതലാക്കുന്നതില്‍ മിടുക്കരാണ്. ഓര്‍ട്ടിഗോസയ്ക്കും മോലിനാസിനുമാണ് മധ്യനിരയുടെ ചുമതല. കാസിറസ്, വാല്‍ഡസ്, പിറസ് കളിക്കുന്ന പ്രതിരോധമാണ് ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷ.