സാന്റിയാഗോ: കോപ്പയില്‍ കാനറികളുടെ കണ്ണീരുവീഴ്ത്തി പരാഗ്വെ സെമിയിലെത്തി. ആവേശം പരകോടിയിലെത്തിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പരാഗ്വെ ബ്രസീലിനെ മറികടന്നത്. ഷൂട്ടൗട്ടില്‍ 3-4 നാണ് ബ്രസീല്‍ തോല്‍വി സമ്മതിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോള്‍ വീതം അടിച്ചു തുല്യത പാലിച്ചതിനെത്തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ബ്രസീലിനു വേണ്ടി പരാഗ്വായ്‌ക്കെതിരെ റോബീഞ്ഞോ അതിമനോഹരമായ ഗോള്‍ നേടി ആദ്യ പകുതിയില്‍ ബ്രസീല്‍ 1-0 നു മുന്നിലായിരുന്നു. സെമിയില്‍ അര്‍ജന്റീനയാണ് പരാഗ്വെയുടെ എതിരാളി.

മദ്ധ്യനിരക്കാരന്‍ എവര്‍ട്ടന്‍ റിബേറോയും സ്‌ട്രൈക്കര്‍ ഡഗ്‌ളസ്‌ കോസ്‌റ്റയും കിക്കുകള്‍ പാഴാക്കി. ഡര്‍ലിസ്‌ ഗോണ്‍സാലസായിരുന്നു പരാഗ്വേയ്‌ക്കായി വിജയഗോള്‍ നേടിയത്‌. ചൊവ്വാഴ്‌ച നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്റീനയായിരിക്കും പരാഗ്വേയുടെ എതിരാളികള്‍. സാധാരണ സമയത്ത്‌ ഇരു ടീമുകളും 1-1 ന്‌ തുല്യത പാലിക്കുകയായിരുന്നു. കളിയുടെ പതിനഞ്ചാം മിനിറ്റില്‍ വെറ്ററന്‍താരം റോബീഞ്ഞോ നല്‍കിയ മുന്‍തൂക്കം മുതലാക്കാന്‍ ബ്രസീലിന്‌ കഴിഞ്ഞില്ല. ബോക്‌സില്‍ പന്ത്‌ കൈ കൊണ്ട്‌ തൊട്ട്‌ എതിരാളികള്‍ക്ക്‌ പെനാല്‍റ്റി സമ്മാനിച്ച്‌ കഴിഞ്ഞ കളിയില്‍ നിര്‍ണ്ണായക ഗോളുകളില്‍ ഒന്ന്‌ നേടിയ തീയാഗോ സില്‍വ വില്ലനാകുകയും ചെയ്‌തു. ഇതിന്‌ ലഭിച്ച പെനാല്‍റ്റി ഗോണ്‍സാലസ്‌ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്‌തു. കഴിഞ്ഞ കോപ്പയിലും ക്വാര്‍ട്ടറില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ മറിച്ച്‌ പരാഗ്വേ സെമിയില്‍ കടന്നിരുന്നു. അന്ന്‌ 2-0 നായിരുന്നു പരാഗ്വേയന്‍ വിജയം. ബ്രസീലിയന്‍ താരങ്ങള്‍ ആരും സ്‌പോട്ട്‌ കിക്കുകള്‍ ലക്ഷ്യത്തില്‍ എത്തിച്ചില്ല.

Loading...