ഭാസ്‌കര്‍ ദ റാസ്‌കലിലെ ഐ ലവ് യു മമ്മി എന്ന ഗാനം അറബിക് ഗാനത്തിന്റെ ദൃശ്യവും ട്യൂണും അതേ പടി കോപ്പിയടിച്ചതാണെന്ന വിവാദമുയരുമ്പോള്‍ ഇന്‍സ്പിരേഷന്‍ മാത്രമെന്ന് സംവിധായകന്‍ സിദ്ദീഖ്. ഹലാ അല്‍ തുര്‍ക്ക് ആലപിച്ച ലവ് യു മമ്മാ എന്ന പ്രശസ്തമായ അറബിക് ആല്‍ബത്തിന്റെ ഈണവും ആല്‍ബത്തിലെ ദൃശ്യങ്ങളും അതേ പടി കോപ്പിയടിച്ചാണ് ഭാസ്‌കര്‍ ദ റാസ്‌കലിലെ ഐലവ് യൂ മമ്മീ എന്ന ഗാനം ഒരുക്കിയതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആരോപണം.
രണ്ട് ഗാനങ്ങളുടെയും സാമ്യം വ്യക്തമാക്കുന്ന വീഡിയോയും തെളിവുകളായി എത്തി. ഇതേത്തുടര്‍ന്നാണ് സംവിധായകന്‍ സിദ്ദീഖ് മറുപടിയുമായി എത്തിയത്. അറബിക് ആല്‍ബത്തിന്റെ തീമിലെ ഇന്‍സ്പിരേഷനാണ് ഭാസ്‌കറിലെ ഗാനത്തിന് പിന്നില്‍.
എന്നാല്‍ ചിത്രത്തിനായി ദീപക് ദേവ് ഒരുക്കിയ ഗാനവും വരികളും ആല്‍ബത്തില്‍ നിന്ന് വ്യത്യസ്ഥമാണെന്നും സിദ്ദീഖ്. രണ്ട്. അറബിക് ആല്‍ബത്തിലെ ഗാനത്തിലെ സാഹചര്യവും ഭാസ്‌കറിലെ ഗാനത്തിലെ സാഹചര്യവും ഒന്നായതാണ് ഇതേ മാതൃകയില്‍ ഗാനമുണ്ടാക്കാന്‍ കാരണമായതെന്നും സംവിധായകന്‍. മമ്മൂട്ടി നായകനായ ഭാസ്‌കര്‍ ദ റാസ്‌കല്‍ ഏപ്രില്‍ പതിനഞ്ചിന് പ്രേക്ഷകരിലെത്തും.
ഭാസ്‌കറിലെ ഐ ലവ് യു മമ്മി എന്ന ഗാനം
ഹലാ അല്‍ തുര്‍ക്ക് ആലപിച്ച ലവ് യു മമ്മ