കോര്‍ക്ക്:വിശുദ്ധകുര്‍ബാനയുടെയും ,പൗരോഹിത്യമെന്ന കൂദാശയുടെയും സ്ഥാപക ദിനമായി കൊണ്ടാടുന്ന പെസഹാ തിരുനാളിന്റെ അനുസ്മരണം കോര്‍ക്കിലെ സീറോ മലബാര്‍ സഭാ സമൂഹം ഭക്ത്യാദരപൂര്‍വം കൊണ്ടാടി.
തിരുക്കര്‍മ്മങ്ങള്‍ക്ക് ചാപ്ല്യന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.മിശിഹാ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മ്മ ആചരിച്ചു കൊണ്ട് കുടുംബ കൂട്ടായ്മ പ്രതിനിധികളുടെ കാല്‍കഴുകി മുഖ്യകാര്‍മ്മികന്‍ ചുംബിച്ചു.
Loading...
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അപ്പം മുറിയ്ക്കല്‍ ശുശ്രൂഷയ്ക്ക് സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ.കോര്‍മാക് ബ്രെത്‌നാക് നേതൃത്വം നല്കി.നൂറുകണക്കിന് പേര്‍ തിരുക്കര്‍മ്മാങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.