കൊറോണ ബാധിച്ച് ചികിത്സയിലുള്ള പ്രായമായ രണ്ട് പേരുടെയും നില ഗുരുതരം

പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച പ്രായമായ രണ്ട് പേരുടെയും നില ഗുരതരമായി തുടരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാരില്‍ നിന്നാണ് ഇരുവര്‍ക്കും കൊറോണ പകര്‍ന്നത്. കൂടുതല്‍ ചികിത്സയ്ക്കായി ഇരുവരെയും ഇപ്പോള്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റിയിരിക്കുകയാണ്. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രതിരോധ ശേഷി കുറഞ്ഞ ആള്‍ക്കാരിലാണ്. അതോടൊപ്പം തന്നെ ഏറ്റവും ഗുരുതരമാകുന്നത് പ്രായമായവരെ ബാധിച്ചാലുമാണ്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ മരണപ്പെട്ടവരുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ എല്ലാവരും പ്രായമായുള്ള ആള്‍ക്കാരുമാണ്.

അതേസമയം കേരളത്തില്‍ കൊറോണ പിടിപ്പെട്ട 14 പേര്‍ ഉള്‍പ്പടെ ബുധാനാഴ്ച രാവിലെ വരെ രാജ്യത്ത് 57 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ദുബായിയില്‍ നിന്ന് മടങ്ങിയെത്തിയ രാജസ്ഥാന്‍ സ്വദേശിക്ക് ബുധനാഴ്ച രാവിലെ സ്ഥിരീകരിച്ചത് ഉള്‍പ്പടെയാണ് ഇത്. പൂനെയില്‍ അഞ്ച് പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് ചില സ്‌കൂളുകള്‍ക്ക് അവധി നല്‍കി. കര്‍ണാടകയില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 105 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയിലെ വിവിധ ജില്ലകളിലായി 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. പുതിയ പത്ത് വിവരങ്ങള്‍ ഇങ്ങനെ:

Loading...

ഇറ്റലിയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും വരുന്നവര്‍, നേരത്തെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ എന്നിവര്‍ ഇന്ത്യയില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് 19 നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മൂന്ന് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കൂടി ഇന്ത്യ വിസ നിയന്ത്രണം ഏര്‍പ്പെടുത്തി. കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാര്‍ച്ച് 11 മുന്‍പ് നല്‍കിയ വിസകളും ഇവിസകളും താത്കാലികമായി നിര്‍ത്തിവെച്ചു. ഇത് കൂടാതെ, ഇറ്റലി, ഇറാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കിയതും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ജപ്പാന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച ആവശ്യപ്പെട്ടു. വിദേശ യാത്രാകപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ജനുവരി ഒന്നിന് മുന്‍പ് അനുവാദം ചോദിച്ചവര്‍ക്ക് മാത്രമേ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഫെബ്രുവരി ഒന്നിന് ശേഷം കപ്പലില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ മാര്‍ച്ച് 31 വരെ തുറമുഖത്ത് ഇറങ്ങാന്‍ പാടില്ല.ഇറ്റലിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ 42 പേര്‍ നിരീക്ഷണത്തിലാണ്. ബുധനാഴ്ച്ച പുലര്‍ച്ചെ ഖത്തര്‍ എയര്‍വെയ്‌സില്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയതാണ് ഇവര്‍.