കൊറോണ പടരില്ലെന്ന് ചലഞ്ച് ചെയ്ത് നാവ് കൊണ്ട് ടോയ്‌ലറ്റ് സീറ്റ് നക്കി; ഒടുവില്‍ യുവാവിന് കൊറോണ

കൊറോണ നിസാരനല്ലെന്ന് പലര്‍ക്കും വ്യക്തമായത് കൊവിഡ് 19 രോഗം ബാധിച്ചപ്പോഴാണ്. കൊറോണ വ്യാപനത്തെ പരിഹസിച്ചുകൊണ്ടും അത് അങ്ങനെ വ്യാപിക്കുന്നില്ലെന്നും തെളിയിക്കുന്നതിനായി ഒരു ടിക് ടോക് ചലഞ്ച് ഇതിനിടെ ചിലര്‍ ആരംഭിച്ചിരുന്നു. ടോയ്‌ലറ്റിന്റെ സീറ്റ് അടക്കം നക്കിയും പല പൊതുയിടങ്ങളില വസ്തുക്കളില്‍ തൊട്ടും രോഗം പകരില്ലെന്ന് തെളിയിക്കാനായിരുന്നു ഈ ചലഞ്ച്. വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും പിന്മാറാതെ ചില മണ്ടന്മാര്‍ ഷോ കാണിക്കാനായി ഈ ചലഞ്ച് ഏറ്റെടുത്ത് പണി വാങ്ങിയിരിക്കുകയാണ്.

സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ആയ ഗെഷോണ്‍ മെന്‍ഡസും ഈ ചലഞ്ച് ഏറ്റെടുത്തിരുന്നു. കൊറോണ ടോയ്‌ലറ്റ് സീറ്റിലൂടെ പകരില്ലെന്ന് കാണിക്കാന്‍ സീറ്റില്‍ നക്കുന്ന വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വൈകാതെ തന്നെ എട്ടിന്റെ പണി കിട്ടി. കോവിഡ് 19 പോസിറ്റീവ് ആയി ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. കൊറോണ ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന വിവരവും ഗെഷോണ്‍ തന്നെയാണ് പുറത്തുവിട്ടത്. ടോയ്‌ലറ്റ് സീറ്റ് നക്കിയതില്‍ നിന്നാണോ ഇയാള്‍ക്ക് കൊറോണ പകര്‍ന്നതെന്ന കാര്യത്തില്‍ പക്ഷെ വ്യക്തതയില്ല.

Loading...

കൊറോണ വൈറസ് പകരില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച എന്‍ബിഎ താരം റൂബി ഗോബെര്‍ട്ടിനും കോവിഡ് 19 ബാധിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തിനിടെ തന്റെ മുമ്ബിലുണ്ടായിരുന്ന മൈക്കുകളിലെല്ലാം സ്പര്‍ശിച്ചു കൊണ്ടായിരുന്നു ഇയാളുടെ വെല്ലുവിളി