കൊറോണയില്‍ നട്ടംതിരിഞ്ഞ് ചൈന;കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പുറത്താക്കല്‍ നടപടി

കൊറോണ ചൈനയെ വിഴുങ്ങുമ്പോള്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനാകാതെ വലയുന്ന കമ്യൂണിസ്റ്റ് ഭരണകൂടം പുറത്താക്കല്‍ നടപടി സ്വീകരിക്കുന്നു. സംഘടനാ തലത്തില്‍ നടപടിയെടുക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. കൊറോണ ഏറ്റവുമധികം നാശം വിതച്ച ഹുബൈയിലെ പാര്‍ട്ടി തലവനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡന്റും പാര്‍ട്ടി തലവനുമായ ഷി ജിന്‍പിംങാണ് നടപടിക്ക് നിര്‍ദ്ദേശിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണ് ചൈന. രാജ്യത്തിനകത്തേ പുറത്തേക്കോ ഒരാളെ പോലും കടത്തി വിടുന്നുമില്ല ആരും കടന്ന് വരുന്നുമില്ല. അതിന്റെ കൂടെ കൊറോണ പ്രതിസന്ധിക്കിടയിലും ഭരണകൂട ഭീകരതയും അരങ്ങേറുകയാണ് ചൈനയില്‍. കൊറോണയുടെ വിവരം പുറത്ത് വിട്ട ഡോക്ടറെ അറസ്റ്റ് ചെയ്തതിനെതിരെയും കൊറോണയുടെ ഭീകരതയുടെ ദ്യശ്യങ്ങള്‍ പുറത്ത് വിട്ട മാധ്യമ പ്രവര്‍ത്തകനേയും കാണാതായ സാഹചര്യത്തിലും ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടയിലാണ് കമ്യൂണിസ്റ്റ് ഭരണകൂടത്തിനുള്ളില്‍ തന്നെ പുറത്താക്കല്‍ നടപടികളും വാഗ്വാദങ്ങളും ഉയരുന്നത്.

കൊറോണയ്ക്കെതിരെ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രവിശ്യ തലവന്‍ കൂടിയായ യാങ് ഷവോലിയാംഗിന് സാധിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. പ്രവിശ്യയുടെ തലവനായി ഷാങ്ഹായി മേയറായിരുന്ന യിംങ് യോംങിനെ നിയമിച്ചതായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. ഹുബൈ പ്രവശ്യയില്‍ കഴിഞ്ഞദിവസം മാത്രം 242 പേരാണ് മരിച്ചത്. കൊറോണയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇന്നലെയാണ്. ഇതാണ് പ്രവിശ്യ തലവനെതിരെ അടിയന്തര നടപടിയെടുക്കാന്‍ പാര്‍ട്ടി-ഭരണ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

Loading...

അതേസമയം കൊറോണ ബാധയില്‍ ചൈനയില്‍ മരണം 1335 ആയിട്ടുണ്ട്. 14,840 പേര്‍ക്കുകൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 48,206 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. രോഗം ഏങ്ങോട്ടേയ്ക്കും വ്യാപിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് ലോകാര്യോഗ്യ സംഘടന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജാഗ്രത അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രേയേസസ് പറഞ്ഞു. അതിനിടെ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബാഴ്സലോണയില്‍ നടക്കാനിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കാനും സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്. മൊബൈല്‍ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈല്‍ കോണ്‍ഗ്രസ്.

ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണ് ചൈന. സാമ്പത്തിക നട്ടെല്ല്പാടെ തകര്‍ന്നു. ചൈനീസ് വിപണികള്‍ നിശ്ചലമായി നില്‍ക്കുകയാണ്. കയറ്റുമതിയും ഇറക്കുമതിയും സ്തംഭിച്ചു. വിപണികളില്‍ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുകയാണ്. അവ വിപണിയില്‍ നിന്നൊന്ന് ചലിപ്പിക്കാനാകാതെ നട്ടംതിരിയുകയാണ് ചൈന. സാമ്പത്തികമായി തകര്‍ന്നടിഞ്ഞ് കഴിഞ്ഞു. ഇറക്കുമതി നടത്താനാകാതെ മറ്റ് രാജ്യങ്ങളും നട്ടംതിരിയുന്നു. ആഗോള വാണീജ്യമേഖലയ്ക്ക് തന്നെ അടിയേറ്റിരിക്കുകയാണ് കൊറോണയുടെ വ്യാപനത്തിലൂടെ. പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതല്ലാതെ പ്രശ്നത്തിന് പരിഹാരം കാണാന്‍ കാണാനാകാതെ വലഞ്ഞിരിക്കുകയാണ് ചൈന. തെരുവുകളില്‍ ജനത മരിച്ച് വീഴുമ്പോള്‍ നിസ്സഹായതോടെ നോക്കി നില്‍ക്കുകയാണ് ഭരണകൂടവും ആരോഗ്യ വകുപ്പും. ആശുപത്രികളില്‍ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മ്മാരിലുള്‍പ്പെടെ വൈറസ് പിടിമുറുക്കി കഴിഞ്ഞു. ലോകത്താകമാനം കൊറോണ പടരുന്നു. നിയന്ത്രാണീതതമായി പെരുകുന്ന കൊറോണയെ പിടിച്ച് കെട്ടാന്‍ ആര്‍ക്കും കഴിയുന്നില്ല. ലോകാരോഗ്യ സംഘടന തന്നെ നിസ്സഹായരാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

കൊറോണ വൈറസിനെ കൊവിഡ് – 19 എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് ലോകാരോഗ്യ സംഘടന ഉത്തരവ് (ഡബ്ല്യുഎച്ച്ഒ) ഇറക്കി. ചൈനയില്‍ മാത്രം വൈറസ് ബാധിച്ചവരുടെ എണ്ണം 1000 കവിഞ്ഞപ്പോഴാണു പേരുമാറ്റവുമായി ഡബ്ല്യുഎച്ച്ഒ രംഗത്തെത്തിയത്. COVID – 19 എന്നാല്‍ CO – കൊറോണ VI – വൈറസ്, D – ഡിസീസ്. 19 എന്നാല്‍ 2019 എന്ന വര്‍ഷത്തെ സൂചിപ്പിക്കുന്നു.

ചൈനയുടെ വുഹാന്‍ നഗരം ഇന്ന് ലോകത്തെ പേടിപ്പിക്കുകയാണ്. ഏകദേശം 1.1 കോടിയാണ് വുഹാനിലെ ജനസംഖ്യ. ഇവിടുത്തെ ജനങ്ങള്‍ക്ക് നഗരംവിട്ടു പുറത്തുപോകാന്‍ അനുമതിയില്ല. അഥവാ പോകണമെങ്കില്‍ വ്യക്തമായ കാരണം അധികൃതരെ ബോധിപ്പിക്കണം. ആര്‍ക്കും നഗരത്തിലേക്കും പ്രവേശനമില്ല. ചൈനയുടെ നാലു വശങ്ങളിലേക്കും ഒപ്പം ലോകത്തിന്റെ ഏതുഭാഗത്തേക്കും ഗതാഗത സൗകര്യമുണ്ടെന്നതാണ് വുഹാന്‍ നഗരത്തിന് അനുഗ്രഹമാകുന്നത്. അതാണ് ഇപ്പോള്‍ ശാപമായിരിക്കുന്നതും. വുഹാനിലെ തെരുവുകളും ഷോപ്പിങ് സെന്ററുകളുമെല്ലാം വിജനമാണ്. ‘ലോകാവസാനമാണെന്നു തോന്നിപ്പിക്കുംവിധമാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഹൈവേ റൂട്ടുകളെല്ലാം ഒന്നൊന്നായി അടച്ചിരിക്കുകയാണ്.