ദുബായിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കും കൊറോണ സ്ഥിരീകരിച്ചു

ദുബായ്: കൊറോ ഭീതിയിലാണ് ലോകരാഷ്ട്രങ്ങള്‍ എല്ലാം തന്നെ അതിവേഗത്തില്‍ എല്ലാ രാജ്യങ്ങൡലേക്കും പടരുന്ന ഒന്നായി കൊറോണ മാറിയിരിക്കുകയാണ്. ഇന്ത്യയിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. നിരവധി പേരാണ് ഇപ്പോള്‍ ദില്ലിയിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ഇപ്പോള്‍ ദുബായിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കും കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. 16 വയസ്സുള്ള വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥിയുടെ വിദേശയാത്ര നടത്തിയ മാതാപിതാക്കളില്‍ നിന്നുമാണ് രോഗബാധയേറ്രതെന്നാണ് പ്രാഥമിക നിഗമനം. വിദേശയാത്ര നടത്തി ദുബായില്‍ തിരിച്ചെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. വിദ്യാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില നിലവില്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു . ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപഴകിയിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും തൊഴിലാളികളെയും ദുബായ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നുണ്ട്. കര്‍ശനമായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുമായി (കെ.എച്ച്.ഡി.എ) ഏകോപിപ്പിച്ച് ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ വ്യാഴാഴ്ച്ച മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്.

Loading...

അതേസമയം ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഉള്ള പരിപാടികള്‍ ഒഴിവാക്കണമെന്ന വിദഗ്ദ്ധരുടെ നിര്‍ദേശം അനുസരിച്ച്‌ ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചു. അതോടൊപ്പം തന്നെ കൊറോണയില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. കൊവിഡ് 19 ഇന്ത്യയില്‍ വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാല്‍ ആരും ഭയപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം യോജിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കോവിഡ്-19 നെ നേരിടുന്നതിനു വേണ്ടി നടപടികള്‍ സ്വീകരിച്ച്‌ കഴിഞ്ഞു. സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ചെറുതെങ്കിലും പ്രാധാന്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്. കൊവിഡ്-19 നെ നേരിടുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ച്‌ വിശദമായ അവലോകനയോഗം നടത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.കോവിഡ് 19 വൈറസ് ബാധ രാജ്യത്തെ വ്യാപാര മേഖലയെ തളര്‍ത്തിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവച്ചതോടെ ഇലട്രോണിക്സ് വിപണി പ്രതിസന്ധിയിലായി. വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നത് വിമാനക്കമ്ബനികളെയും പ്രതിസന്ധിയിലാക്കി.a