രാജ്യം ഭീതിയില്‍ ; 24 മണിക്കൂറിനിടയില്‍ മരണം 35,രോഗികള്‍ 5200 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കടുത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴും ചിലയിടങ്ങളില്‍ ഇപ്പോഴും അനിയന്ത്രിതമായി രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ ഏപ്രില്‍ 14 ന് അവസാനിക്കുന്ന ലോക്ക്ഡൗണ്‍ ഇനിയും നീട്ടാനുള്ള സാധ്യതയും ഏറെയാണ്. ഞെട്ടിക്കുന്ന കണക്കുകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഇതും ലോക്ക്ഡൗണ്‍ നീട്ടാനുള്ള കാരണമാകുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 149 ആയി. രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 35 മരണം സംഭവിച്ചത് ഏറ്റവും വലിയ കുതിപ്പാണിത്. ഇതിനിടെ രോഗബാധിതരുടെ എണ്ണം 5,200 ആയി ഉയരുകയും ചെയ്തു. 5194 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Loading...

773 പേര്‍ക്കാണ് ചൊവ്വാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്.രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. 1018 പേര്‍ക്കാണ് സംസ്ഥാനത്ത് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് 64 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 79 പേര്‍ രോഗമുക്തരായി. രണ്ടാമതുള്ള തമിഴ്‌നാട്ടില്‍ 690 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേര്‍ രോഗമുക്തി നേടി. ഏഴ് മരണവും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം മരണത്തില്‍ രണ്ടാമത് ഗുജറാത്താണ്. 165 പേര്‍ക്ക് മാത്രം രോഗംസ്ഥിരീകരിച്ചിട്ടുള്ള ഗുജറാത്തില്‍ ഇതിനോടകം 13 പേര്‍ മരിച്ചിട്ടുണ്ട്. 25 പേരാണ് ആശുപത്രി വിട്ടത്. ഡല്‍ഹിയില്‍ 576 പേര്‍ രോഗബാധിതരായിട്ടുണ്ട്. ഒമ്പത് മരണം റിപ്പോര്‍ട്ട് ചെയ്തു. 21 പേര്‍ രോഗമുക്തരായി. കേരളത്തില്‍ 336 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 70 പേര്‍ ആശുപത്രി വിട്ടു.രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍-364 ഉം രാജസ്ഥാന്‍-328 യുപി-326, മധ്യപ്രദേശ്-229, കര്‍ണാടക 175 എന്നിങ്ങനെ രോഗബാധിതരുണ്ട്.