കൊറോണ വൈറസ്;ചൈനയില്‍ മരണം 1486 കവിഞ്ഞു; 65,000 കേസുകളും റിപ്പോര്‍ട്ട് ചെയ്തു

ബെയ്ജിങ്: കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 1,486 ആയി. ഇന്നലെ മാത്രം ഹുബൈ പ്രവിശ്യയില്‍ 116 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹുബൈയില്‍ മാത്രം 151,986 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ ആകമാനം ഇതുവരെ 65,000 കേസുകളും പോസിറ്റീവാണ്. ജപ്പാന്‍, ഫിലിപ്പീന്‍സ്, ഹോങ്കോങ് എന്നിവിടങ്ങളിലും ഇന്നലെ ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തു.

ജപ്പാനിൽ ഇന്നലെയാണ് പുതിയ മരണം സ്ഥിരീകരിച്ചത്. എൺപതുകാരിയാണ് മരിച്ചത്. ജനുവരി 22ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രോഗിയെ ഫെബ്രുവരി ഒന്നിനായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ സംശയത്തെത്തുടര്‍ന്ന് ഇവരുടെ രക്തം പരിശോധിക്കാനായി സാമ്പിള്‍ ശേഖരിച്ചിരുന്നുവെങ്കിലും പരിശോധനാഫലം വന്നത് ഇവരുടെ മരണശേഷമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.ഇതുവരെ ഹുബൈ പ്രവിശ്യയിൽ മാത്രം 51,986 ഉം ചൈനയിൽ ആകമാനം 65,000 കേസുകളും റിപ്പോർട്ട് ചെയ്തു. നിലവിൽ 25 രാജ്യങ്ങൾ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഹുബെയിൽ നിന്ന് ഒഴിപ്പിച്ചു.വൈറസ് ലോകത്തിന് കനത്ത ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ കനത്ത പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കേണ്ടി വരുമെന്നും വ്യക്തമാക്കി.

Loading...

അതേസമയം ബാങ്കോക്കില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയ രണ്ടുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ജാപ്പനീസ് കപ്പലിലുള്ള കൊറോണ കൊറോണ ബാധിതരായ ഇന്ത്യക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ രണ്ടു യാത്രക്കാര്‍ക്കും ഡല്‍ഹിയിലെത്തിയ ഒരു യാത്രക്കാരനുമാണ് കൊറോണ ബാധയുണ്ടെന്ന സംശയമുള്ളത്. ഇവരെ ആശുപത്രിയിലാക്കി പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാള്‍ അസുഖം മാറിയതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. ആലപ്പുഴയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളാണ് അസുഖം മാറിയതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.മറ്റു രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ ആരോഗ്യ നിലയും തൃപ്തികരമാണ്. കൂടുതൽ പരിശോധനകൾക്ക് ശേഷം ഇവർക്കും ഉടൻ തന്നെ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ നിന്നും പ്രത്യേക വിമാനത്തിൽ എത്തിച്ച 645 പേർ നിലവിൽ നിരീക്ഷണ കേന്ദ്രങ്ങളിൽ തുടരുകയാണ്. ഇതിനിടെ ചൈനയിലേക്ക് മരുന്നും, കൈയ്യുറകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഇന്ത്യ അയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ ചൈനയെ വിഴുങ്ങുമ്പോള്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനാകാതെ വലയുന്ന കമ്യൂണിസ്റ്റ് ഭരണകൂടം പുറത്താക്കല്‍ നടപടി സ്വീകരിക്കുന്നു. സംഘടനാ തലത്തില്‍ നടപടിയെടുക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. കൊറോണ ഏറ്റവുമധികം നാശം വിതച്ച ഹുബൈയിലെ പാര്‍ട്ടി തലവനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡന്റും പാര്‍ട്ടി തലവനുമായ ഷി ജിന്‍പിംങാണ് നടപടിക്ക് നിര്‍ദ്ദേശിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണ് ചൈന. രാജ്യത്തിനകത്തേ പുറത്തേക്കോ ഒരാളെ പോലും കടത്തി വിടുന്നുമില്ല ആരും കടന്ന് വരുന്നുമില്ല. അതിന്റെ കൂടെ കൊറോണ പ്രതിസന്ധിക്കിടയിലും ഭരണകൂട ഭീകരതയും അരങ്ങേറുകയാണ് ചൈനയില്‍. കൊറോണയുടെ വിവരം പുറത്ത് വിട്ട ഡോക്ടറെ അറസ്റ്റ് ചെയ്തതിനെതിരെയും കൊറോണയുടെ ഭീകരതയുടെ ദ്യശ്യങ്ങള്‍ പുറത്ത് വിട്ട മാധ്യമ പ്രവര്‍ത്തകനേയും കാണാതായ സാഹചര്യത്തിലും ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടയിലാണ് കമ്യൂണിസ്റ്റ് ഭരണകൂടത്തിനുള്ളില്‍ തന്നെ പുറത്താക്കല്‍ നടപടികളും വാഗ്വാദങ്ങളും ഉയരുന്നത്.

കൊറോണയ്ക്കെതിരെ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രവിശ്യ തലവന്‍ കൂടിയായ യാങ് ഷവോലിയാംഗിന് സാധിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. പ്രവിശ്യയുടെ തലവനായി ഷാങ്ഹായി മേയറായിരുന്ന യിംങ് യോംങിനെ നിയമിച്ചതായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. ഹുബൈ പ്രവശ്യയില്‍ കഴിഞ്ഞദിവസം മാത്രം 242 പേരാണ് മരിച്ചത്. കൊറോണയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇന്നലെയാണ്. ഇതാണ് പ്രവിശ്യ തലവനെതിരെ അടിയന്തര നടപടിയെടുക്കാന്‍ പാര്‍ട്ടി-ഭരണ നേതൃത്വത്തെ പ്രേരിപ്പിച്ചത്.