ലോകത്തെ പിടിച്ചു കുലുക്കി കോവിഡ് 19, ഇതുവരെ ജീവന്‍ നഷ്ടമായത് 59, 140 പേര്‍ക്ക്

ലോകം മുഴുവന്‍ കോവിഡ് എന്ന മഹാമാരി വന്‍ നാശം വിതയ്ക്കുകയാണ്. ഇതുവരെ 59, 140 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവര്‍ന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 14, 681 പേര്‍ക്കാണ് ഇറ്റലിയില്‍ ജീവന്‍ നഷ്ടമായത്. രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയാണ് മുന്നില്‍. രണ്ടു ലക്ഷത്തി എഴുപത്തിയാറായിരത്തി തൊള്ളായിരത്തി അറുപത്തഞ്ചു പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ഏഴായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയൊന്നു പേര്‍ മരിച്ചു. സ്‌പെയിനില്‍ പതിനായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിയെട്ടുപേര്‍ മരിച്ചു. ജര്‍മനിയില്‍ 1,275, ഫ്രാന്‍സ് 6507, യുകെ3605 എന്നിങ്ങനെയാണ് മരണസംഖ്യ.

ഇന്ത്യയില്‍ 2,653 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 62 പേര്‍ മരിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 575 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയും പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗബാധിതരുടെയെണ്ണം 490 ആയി. ഇതുവരെ 162 പേര്‍ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Loading...

അതെസമയം സംസ്ഥാനത്ത് ഇന്നലെ ഒന്‍പത് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേര്‍ കാസര്‍കോട്ടുകാരാണ്. മറ്റുള്ളവര്‍ തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലക്കാരാണ്. ചികിത്സയിലായിരുന്ന 16 പേര്‍ക്ക് കൂടി രോഗം ഭേദമായി. കണ്ണൂരിലെ അഞ്ച് പേരും കാസര്‍കോട്ടെ മൂന്ന് പേരും ഇടുക്കിയിലെ രണ്ടു പേരും കോഴിക്കോട്ടെ രണ്ടു പേര്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഒരോരുത്തരും രോഗം ഭേദമായി. സംസ്ഥാനത്ത് ആകെ 295 കൊവിഡ് രോഗികള്‍ ഉണ്ട്. ഇതുവരെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 206 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. സംസ്ഥാനത്ത് ആകെ 1.66 ലക്ഷം പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 767 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. രോഗലക്ഷണങ്ങളുള്ള പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച നഴ്‌സും ഇന്ന് രോഗം ഭേദമായവരില്‍ ഉള്‍പ്പെടും.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേക്കി റാപ്പിഡ് ടെസ്റ്റ് മെഷീനുകള്‍ എത്തി. 1000 കിറ്റുകള്‍ അടങ്ങിയ ആദ്യത്തെ ബാച്ചാണ് ഇന്ന് എത്തിയത്. തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഫണ്ടുപയോഗിച്ചാണ് റാപ്പിഡ് ടെസ്റ്റ് മെഷീനുകള്‍ വാങ്ങിയത്. രണ്ടായിരം റാപ്പിഡ് ടെസ്റ്റ് മെഷീനുകള്‍ കൂടി ഞായറാഴ്ച എത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടരമണിക്കൂറില്‍ കൊവിഡ് പരിശോധന ഫലം തരുന്ന റാപ്പിഡ് ടെസ്റ്റ് മെഷീനുകള്‍ സമൂഹ വ്യാപനത്തിന് സാധ്യതയുള്ള തിരുവനന്തപുരം പോത്തന്‍കോട് മേഖലയിലാവും ആദ്യം ഉപയോഗിക്കാനാണ് സാധ്യത.

ലോക്ക് ഡൗണ്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ നിശ്ചയിക്കാന്‍ വിദഗ്ധസമിതിയെ നിശ്ചയിച്ചു. കെ എം അബ്രഹാം ആണ് അധ്യക്ഷന്‍. മാമ്മന്‍ മാത്യു, ശ്രേയാംസ് കുമാര്‍, ജേക്കബ് പുന്നൂസ്, അഡ്വ. ബി രാമന്‍പിള്ള, രാജീവ് സദാനന്ദന്‍, ഡോ. ബി ഇക്ബാല്‍, ഡോ. എം വി പിള്ള, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. ഖദീജ മുംതാസ്, ഡോ. ഇരുദയരാജന്‍ എന്നിവരടങ്ങിയ 17 അംഗ ടാസ്‌ക് ഫോഴ്‌സാകും. ജന്‍ധന്‍ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടില്‍ വന്ന 500 രൂപ എടുക്കാന്‍ ബാങ്കുകളിലേക്ക് കൂടുതല്‍ ആളുകള്‍ നാളെ തൊട്ടു വരും. അവിടെ തിരക്കുണ്ടാകാതിരിക്കാന്‍ പൊലീസും ബാങ്കും ശ്രദ്ധിക്കണം. ബാങ്ക് ഉദ്യോഗസ്ഥര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ്. ശമ്പളവും പെന്‍ഷനും ഒക്കെ തിരക്കൊഴിവാക്കി ക്രമീകരിക്കുന്നുണ്ട് അവ!ര്‍. ആ ജാഗ്രത കൂടുതല്‍ ശക്തമാക്കണമെന്നും അഭ്യ!ര്‍ത്ഥിക്കുകയാണ്. 198 റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തി. വിതരണത്തില്‍ പ്രശ്‌നമുള്ള 17 കേസുകള്‍ കണ്ടെത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.