ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 724 ആയി

ഇന്ത്യയില്‍ ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 724 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ 66 പേര്‍ക്ക് രോഗം ഭേദമായി. കൊറോണ വൈറസ് ബാധിച്ച്‌ രാജ്യത്ത് ഇതുവരെ 17 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. രോഗം ബാധിച്ചവരില്‍ 677 പേര്‍ ഇന്ത്യക്കാരും 47 പേര്‍ വിദേശികളുമാണ്. നിലവില്‍ സജീവമായ കോവിഡ് രോഗികളുടെ എണ്ണം 640 ആണെന്നും മന്ത്രാലയം പുറത്തവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വ്യാഴാഴ്ച് കൊറോണ ബാധിച്ച്‌ വ്യാഴാഴ്ച ഇന്ത്യയില്‍ ആറ് പേര്‍ മരിച്ചു. രാജ്യത്ത് ഒറ്റ ദിവസമുണ്ടാകുന്ന ഏറ്റവും കൂടിയ മരണ സംഖ്യയാണിത്. വ്യാഴാഴ്ച മാത്രം 88 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് 27 സംസ്ഥാനങ്ങളിലായി 103 ജില്ലകളിലാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥരീകരിച്ചിട്ടുള്ളത്.

Loading...

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ നാല്, ഗുജറാത്തില്‍ മൂന്ന്, കര്‍ണാടകത്തില്‍ രണ്ട്, മധ്യപ്രദേശ്, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, ബംഗാള്‍, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഇപ്പോള്‍ കേരളത്തിലാണ്. 126 പേര്‍ക്കാണ് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലാണ് കൂടുതല്‍ പേര്‍. 124 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.