കൊറോണയെ നിയന്ത്രിക്കാന്‍ ആവുന്നില്ല; ജീവന്‍ നഷ്ടപ്പെട്ടത് 1630 പേര്‍ക്ക്

ബെയ്ജിംഗ്: കൊറോണ വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1630 ആയി. ഇന്നലെ മാത്രം ജീവന്‍ നഷ്ടപ്പെട്ടത് 139 പേര്‍ക്കാണ്. ആറ് ആരോഗ്യ പ്രവര്‍ത്തകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. പുതിയതായി 2420 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിക്ക പെട്ടവരുടെ എണ്ണം 67,535 ആയി.

അതേസമയം ആഫ്രിക്കയിലും കൊറോണ സ്ഥിരീകരിച്ചു. ഈജിപ്തിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തുള്ള വിദേശിക്കാണ് രോഗം കണ്ടെത്തിയത്. ചൈനയില്‍ 1,716 മെഡിക്കല്‍ സ്റ്റാഫിനു രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരത്തിലെ ആശുപത്രികളില്‍ സേവനം ചെയ്ത പല മെഡിക്കല്‍ സ്റ്റാഫിനും ആദ്യഘട്ടത്തില്‍ മാസ്‌കുകളും മറ്റും ഉപയോഗിക്കാതെ രോഗികളെ പരിശോധിക്കേണ്ടി വന്നിരുന്നു. ഇതെ തുടര്‍ന്നാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ പലര്‍ക്കും രോഗം പിടിപെട്ടത്.

Loading...

അതേസമയം ബാങ്കോക്കില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയ രണ്ടുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ജാപ്പനീസ് കപ്പലിലുള്ള കൊറോണ കൊറോണ ബാധിതരായ ഇന്ത്യക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ രണ്ടു യാത്രക്കാര്‍ക്കും ഡല്‍ഹിയിലെത്തിയ ഒരു യാത്രക്കാരനുമാണ് കൊറോണ ബാധയുണ്ടെന്ന സംശയമുള്ളത്. ഇവരെ ആശുപത്രിയിലാക്കി പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാള്‍ അസുഖം മാറിയതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. ആലപ്പുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളാണ് അസുഖം മാറിയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.മറ്റു രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ ആരോഗ്യ നിലയും തൃപ്തികരമാണ്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഇവര്‍ക്കും ഉടന്‍ തന്നെ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ എത്തിച്ച 645 പേര്‍ നിലവില്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ തുടരുകയാണ്. ഇതിനിടെ ചൈനയിലേക്ക് മരുന്നും, കൈയ്യുറകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഇന്ത്യ അയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ ചൈനയെ വിഴുങ്ങുമ്പോള്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനാകാതെ വലയുന്ന കമ്യൂണിസ്റ്റ് ഭരണകൂടം പുറത്താക്കല്‍ നടപടി സ്വീകരിക്കുന്നു. സംഘടനാ തലത്തില്‍ നടപടിയെടുക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. കൊറോണ ഏറ്റവുമധികം നാശം വിതച്ച ഹുബൈയിലെ പാര്‍ട്ടി തലവനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡന്റും പാര്‍ട്ടി തലവനുമായ ഷി ജിന്‍പിംങാണ് നടപടിക്ക് നിര്‍ദ്ദേശിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണ് ചൈന. രാജ്യത്തിനകത്തേ പുറത്തേക്കോ ഒരാളെ പോലും കടത്തി വിടുന്നുമില്ല ആരും കടന്ന് വരുന്നുമില്ല. അതിന്റെ കൂടെ കൊറോണ പ്രതിസന്ധിക്കിടയിലും ഭരണകൂട ഭീകരതയും അരങ്ങേറുകയാണ് ചൈനയില്‍. കൊറോണയുടെ വിവരം പുറത്ത് വിട്ട ഡോക്ടറെ അറസ്റ്റ് ചെയ്തതിനെതിരെയും കൊറോണയുടെ ഭീകരതയുടെ ദ്യശ്യങ്ങള്‍ പുറത്ത് വിട്ട മാധ്യമ പ്രവര്‍ത്തകനേയും കാണാതായ സാഹചര്യത്തിലും ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടയിലാണ് കമ്യൂണിസ്റ്റ് ഭരണകൂടത്തിനുള്ളില്‍ തന്നെ പുറത്താക്കല്‍ നടപടികളും വാഗ്വാദങ്ങളും ഉയരുന്നത്.

കൊറോണയ്‌ക്കെതിരെ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രവിശ്യ തലവന്‍ കൂടിയായ യാങ് ഷവോലിയാംഗിന് സാധിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. പ്രവിശ്യയുടെ തലവനായി ഷാങ്ഹായി മേയറായിരുന്ന യിംങ് യോംങിനെ നിയമിച്ചതായും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. ഹുബൈ പ്രവശ്യയില്‍ കഴിഞ്ഞദിവസം മാത്രം 242 പേരാണ് മരിച്ചത്. കൊറോണയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇന്നലെയാണ്. ഇതാണ് പ്രവിശ്യ തലവനെതിരെ അടിയന്തര നടപടിയെടുക്കാന്‍ പാര്‍ട്ടി-ഭരണ നേതൃത്വത്തെ പ്രേരിപ്പിച്ചത്.