ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 149 പേര്‍ക്ക്: രോഗബാധിതര്‍ 873

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 149 പേര്‍ക്കാണ്. 24 മണിക്കൂറിനുള്ളിലാണ് ഇത്രയും പേര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലായത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 873 ആയി. നിലവിലെ സാഹചര്യമനുസരിച്ച് കൊറോണയ്ക്ക് മരുന്ന് കണ്ടു പിടിക്കാന്‍ ഒരു വര്‍ഷമെങ്കിലും ആകുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ 21 ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് പൊതു ഗതാഗതവും അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു.

Loading...

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ റിപ്പോര്‍ട്ടിന് കുറവൊന്നുമില്ല. അതേസമയം, ചെറിയൊരു ആശ്വാസമെന്ന നിലയില്‍ ബഹ്‌റൈനില്‍ നിന്ന് വാര്‍ത്ത വരുന്നു. 19 പേര്‍ക്ക് കൊറോണ ഭേദമായി. ഇതോടെ രോഗമുക്തി നേടിയിരിക്കുന്നത് 254 പേരാണ്. ബഹ്‌റൈനില്‍ ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 215 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, കുവൈത്തില്‍ പത്ത് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ 235 പേരായി. ഏഴു പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. കുവൈത്തില്‍ 64 പേര്‍ ഇതോടെ സുഖം പ്രാപിച്ചു.

ദുബായില്‍ കൊറോണ കേസ് എടുത്തുനോക്കുമ്പോള്‍ കര്‍ശന ശിക്ഷാ നടപടികളാണ് നടപ്പിലാക്കുന്നത്. സമ്പര്‍ക്ക വിലക്ക് ലംഘിച്ച് നടക്കുന്നവര്‍ക്ക് അരലക്ഷം ദിര്‍ഹം (10 ലക്ഷം രൂപ) പിഴ ചുമത്താനാണ് തീരുമാനം. ജോലി ആവശ്യത്തിനോ അവശ്യവസ്തുക്കളോ വാങ്ങുവാനല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ രണ്ടായിരം ദിര്‍ഹം ചുമത്തും.