കൊവിഡ് ബാധിച്ച് മരിച്ച മൃതദേഹത്തിന് അരികിലുറങ്ങുന്ന കൊവിഡ് രോഗികള്‍;ഞെട്ടിക്കുന്ന വീഡിയോ

മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളതും കൊവിഡ് ബാധിച്ച് മരണം സംഭവിച്ചിരിക്കുന്ന മഹാരാഷ്ട്രയിലാണ്. മുംബൈയിലടക്കം സ്ഥിതി അതിദയനീയമായി തുടരുകയാണ്. അതേസമയം അവിടെ നിന്നും പുറത്ത് വരുന്ന ഒരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എല്ലാവരെയും ആശങ്കയിലാഴ്ത്തുന്നത്. നഗരത്തിലെ സയന്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യമാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായി മാറിയിരിക്കുന്നത്. നഗരത്തിലെ സയന്‍ എന്ന ആശുപത്രിയിലാണ് സംഭവം.

കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ ശവശരീരങ്ങള്‍ക്കൊപ്പമാണ് അവിടുത്തെ കൊവിഡ് രോഗികള്‍ ഉറങ്ങുന്നത്. മുംബൈയിലെ ഭൂരിഭാഗം രോഗികളെയും ചികിത്സിക്കുന്ന ആശുപത്രിയാണിത്. സിറ്റി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന ആശുപത്രിയാണിത്. കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന വാര്‍ഡിലാണ് ഏഴോളം മൃതദേഹങ്ങളും ഉള്ളത്. ഇതിനെതിരെയുള്ള പ്രതിഷേധം ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. ബിജെപി എംഎല്‍എ ആയ നിതേഷ് റാണെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കു വെച്ചിരിക്കുന്നത്. ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഇതിനോടകം തന്നെ ഉയര്‍ന്നിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Loading...

അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം നിന്ത്രണാതീതമായി തുടരുന്നത് സർക്കാറിന് ആശങ്ക സൃഷ്ടിക്കുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ സംഘം മഹാരാഷ്ട്ര സന്ദർശിക്കാൻ തീരുമാനമായി. ആരോ​ഗ്യമന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ലാവ് അഗർവാളിൻ്റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.