സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് – 4, കണ്ണൂര്‍ – 3, കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ വിദേശത്തു നിന്നെത്തിയവരും രണ്ടു പേര്‍ നിസാമുദ്ദീനില്‍ നിന്ന് വന്നവരുമാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 263 ആയി ഉയര്‍ന്നിട്ടുണ്ട്. 18,238 പേരുടെ സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്.

ഇന്ന് ലോകാരോഗ്യദിനമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലും മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന ആശങ്കകളും പ്രയാസങ്ങളും അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് കൊറോണ ബാധിച്ച വയോധിത ദമ്പതികള്‍ കോവിഡ് മുക്തയായത് ആരോഗ്യരംഗത്തിന്റെ നേട്ടമാണ്. കോവിഡ് ബാധിച്ച കോട്ടയത്തെ നേഴ്‌സുമാര്‍ വീണ്ടും സേവന സന്നദ്ധത അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. ഇതുവരെ 339 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Loading...

അതേസമയം ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ കോ​ട്ട​യ​ത്തെ ബ​ന്ധു​ക്ക​ളി​ല്‍ പ​ത്തു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വായി. ഇ​ദ്ദേ​ഹ​വു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ 12 പേ​രി​ല്‍ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ബ​ന്ധു​വീ​ട്ടി​ലു​ള്ള​വ​രു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് ല​ഭി​ച്ച​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യെ ഇ​വി​ടെ സ​ന്ദ​ര്‍​ശി​ച്ച നാ​ട്ട​കം, ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നു​ണ്ട്. ഇ​വ​രി​ല്‍ ആ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും നി​സാ​മു​ദ്ദീ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​വ​രെ​യും ഇ​വ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ​യും സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചാ​യി​രു​ന്നു ന​ട​പ​ടി.