രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,623 പുതിയ രോഗികൾ

രാജ്യത്ത് കൊറോണ താണ്ഡവം ശമിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,623 പേർക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,41,08,996 ആയി. 1,78,098 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

99 കോടിയിലധികം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ രാജ്യത്ത് 99,12,82,283 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,36,142 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

Loading...

രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 19,446 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,34,78,247 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 197 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,52,651 ആയി.