കൊറോണ വൈറസ്;സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍ മരണം 2000 കടന്നിരിക്കുകയാണ്. അനിയന്ത്രിതമായി പടര്‍ന്നുകൊണ്ടിരിക്കുന്ന വൈറസിനെ പിടിച്ചുകെട്ടാന്‍ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. കൊറോണ വൈറസിനെ കണ്ടെത്തിയ ഡോക്ടര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് പുറമെ ഇന്നലെ വീണ്ടും മറ്റൊരു ഡോക്ടര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കേന്ദ്രം നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നത്. അത്ര അത്യാവശ്യമല്ലാത്ത ഒഴിവാക്കാന്‍ പറ്റുന്ന യാത്ര ആണെങ്കില്‍ ഒഴിവാക്കണമെന്നാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിര്‍ദേശിച്ചിരിക്കുന്നത്. സിംഗപ്പൂരിലും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അത് കേരളത്തിലും ആയിരുന്നു. എന്നാല്‍ കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഒഴിഞ്ഞു എന്നാണ് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതും. എന്നാല്‍ ജാക്രത ഇപ്പോഴും തുടരുകയാണ്. ഒപ്പം തന്നെ നിരീക്ഷണവും തുടരുന്നുണ്ട്.ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷമാണ് കൊറോണ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള പുതിയ തീരുമാനം.തിങ്കളാഴ്ച മുതല്‍ നേപ്പാള്‍, ഇന്‍ഡൊനീഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരെ വിമാനത്താവളങ്ങളില്‍ പരിശോധിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ഫിലിപ്പിന്‍സ് ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് എല്ലാ വിമാനത്താവളങ്ങളിലും മെഡിക്കല്‍ പരിശോധന കര്‍ശനമാണ്.

Loading...

ഇന്തോനേഷ്യ ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നെത്തുന്നവരെ തിങ്കളാഴ്ച മുതൽ വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയമാക്കും. അതിനിടയിൽ ചൈനയിലേക്ക് ഇന്നലെ പോകേണ്ട ഇന്ത്യൻ വിമാനത്തിനുള്ള അനുമതിയും ഇതുവരെ ലഭിച്ചിട്ടില്ല.
ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ തിങ്കളാഴ്ച മുതൽ വിമനതവളങ്ങാക്കിൽ സ്ക്രീനിംഗിന് വിധേയമാകണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. ചൈന അടക്കം 6 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കാൻ കോറോണയുടെ പശ്ചാത്തലത്തിൽ നിർദേശം നൽകിയിരിക്കുന്നത്. സിംഗപ്പൂരിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും അതോടൊപ്പം ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനുംഇന്ന് ചേർന്ന യോഗത്തിൽ നിർദേശം നൽകി.

അതിനിടയിൽ കൊറോണ വൈറസ് ബാധിത മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ അനുമതി വൈകിപ്പിക്കുന്നുവെന്ന് ഇന്ത്യ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിമാനം ചൈനയിലേക്ക് പോകാൻ നിശ്ചയിച്ചിരുന്നത്. മരുന്നും മറ്റ് സാമഗ്രികളും കൊണ്ടുപോകുന്ന വിമനത്തിൽ തന്നെ ഇന്ത്യക്കാരെ കൊണ്ടവടമരനായിരുന്നു തീരുമാനം. എന്നാൽ വിമനത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. വിവിധ രാജ്യങ്ങളിൽ നിന്ന് വൈറസ് ബാധിത മേൽഹളകളിലെ പൗരന്മാരെ ഒഴിപ്പിക്കാൻ നിരവധി വിമാനങ്ങൾ എത്തുന്നതിനാലുള്ള തിരക്കാണ് അനുമതി വൈകുന്നത്ജിൻ കാരണമെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം