കൊറോണ വൈറസ്; ചൈനയില്‍ ഇന്നലെ മാത്രം മരിച്ചത് 143 പേര്‍

കൊറോണ വൈറസ് ബാധ ഭീതി തുടരുകയാണ്. 143 പേരാണ് ചൈനയിൽ കൊറോണ ബാധിച്ച് ഇന്നലെ മാത്രം മരിച്ചത്. തോടെ കോറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1523 ആയി. 2641 പേർക്കാണ് പുതുതായി ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ചൈനയിൽ രോഗം ബാധിച്ചവരുടെ എണ്ണം 66,492 ആയി ഉയർന്നു. അതേസമയം കൊറോണ വൈറസ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും പടരുന്നതായി റിപ്പോർട്ട്. ആദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യത്ത് കൊറോണവൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

ഈജിപ്തിൽ ചികിത്സയിലുള്ള ഒരു രോഗിക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഇയാൾ ഈജിപ്ഷ്യൻ പൗരനല്ലെന്നും രാജ്യത്തേക്ക് സന്ദർശനത്തിന് എത്തിയ വിദേശിക്കാണ് രോഗബാധയുണ്ടായത് എന്നുമാണ് ഈജിപ്ഷ്യൻ ഭരണകൂടം വ്യക്തമാക്കുന്നത്. രോഗബാധയുണ്ടായ ആൾ ഏത് രാജ്യത്തെ പൗരനാണ് എന്നതടക്കമുള്ള വിവരങ്ങൾ ഈജിപ്ത് പുറത്തുവിട്ടിട്ടില്ല. ലോകാരോഗ്യസംഘടനയുടെ നിർദേശം അനുസരിച്ച് രോഗിയെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ഈജിപ്ത് അറിയിച്ചു.

Loading...

ചൈനയ്ക്ക് പുറത്ത് ഹോങ്‍കോങിലും ഫിലിപ്പീൻസിലും ജപ്പാനിലും കൊറോണ ബാധിച്ച് ഓരോ മരണo റിപ്പോർട്ട് ചെയ്തിരുന്നു. കൊറോണ പടരുന്ന സാഹചര്യത്തിൽ ബെയ്ജിങ്ങിൽ തിരികെയെത്തിയവർ 14 ദിവസം വീട്ടിൽത്തന്നെ കഴിയണമെന്നും അതല്ലെങ്കിൽ സർക്കാർ തയ്യാറാക്കിയ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറണമെന്നും ചൈനീസ് ഭരണകൂടം ഉത്തരവിട്ടു. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ചൈനീസ് ഭരണകൂടം മുന്നറിയിപ്പ് നൽകി.ചൈനയില്‍ മുന്‍കരുതലിന്റെ ഭാഗമായി അധികൃതര്‍ കറന്‍സി നോട്ടുകെട്ടുകള്‍ വരെ 14 ദിവസത്തെ ഐസൊലേഷന് വയ്ക്കുന്നുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. രോഗം ബാധിച്ച യുവതിക്ക് പിറന്ന കുഞ്ഞിന് രോഗബാധയില്ലെന്നത് അത്ഭുതമായി എടുത്ത് കാട്ടപ്പെടുന്നുണ്ട്. കൊറോണ ബാധയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ ഇത്തരത്തിലാണ്.

കോവിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ബാധ തടയുന്നതിനായി ഉപയോഗിച്ച ബാങ്ക് നോട്ടുകള്‍ 14 ദിവസത്തെ ഐസൊലേഷന് വിധേയമാക്കുന്ന നടപടി ഇന്നലെയാണ് ചൈനീസ് ബാങ്കുകള്‍ ആരംഭിച്ചിരിക്കുന്നത്.കറന്‍സികളെ വൈറസ് വിമുക്തമാക്കുന്നതിനായി ബാങ്കുകള്‍ അള്‍ട്രാ വയലറ്റ് അല്ലെങ്കില്‍ ഉയര്‍ന്ന ഊഷ്മാവിലൂടെ അവയെ കടത്തി വിടുന്ന പ്രക്രിയകളാണ് ആദ്യം അനുവര്‍ത്തിക്കുന്നത്. തുടര്‍ന്ന് അവയെ സീല്‍ ചെയ്ത് 14 ദിവസത്തോളം ഐസൊലേഷനില്‍ സൂക്ഷിക്കുകയും ചെയ്യും. ഓരോ പ്രദേശത്തും കൊറോണ ബാധ എത്രത്തോളം ഗുരുതരമാണെന്നതിന്റെ തോതനുസരിച്ചാണ് ഇത്തരത്തില്‍ നോട്ടുകളെ അണുവിമുക്തമാക്കുന്ന പ്രക്രിയ അനുവര്‍ത്തിച്ച്‌ വരുന്നത്.

ഈ വിധത്തില്‍ അണുവിമുക്തമാക്കിയതിന് ശേഷമാണ് കറന്‍സി വീണ്ടും സര്‍ക്കുലേഷനിലേക്ക് വിടുന്നത്. നിലവില്‍ 66,492 പേര്‍ക്കാണ് ചൈനയില്‍ മാത്രം കൊറോണ ബാധിച്ചിരിക്കുന്നത്. ഇതിന് പുറമെ 24ല്‍ അധികം രാജ്യങ്ങളിലേക്കും കൊറോണ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കുന്നതിനും ആളുകള്‍ പരസ്പരം കാണുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിനും ചൈനയില്‍ ത്വരിത ഗതിയിലുള്ള നീക്കങ്ങളാണ് നടത്തി വരുന്നത്. ഡിസ്‌ഇന്‍ഫെക്ടന്റുകളും സര്‍ജിക്കല്‍ മാസ്‌കുകളും രാജ്യമെമ്ബാടുമുള്ള ഫാര്‍മസികള്‍ വര്‍ധിച്ച തോതില്‍ ലഭ്യമാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.

ഓഫീസ് ബില്‍ഡിംഗുകളില്‍ വന്‍ തോതില്‍ ടിഷ്യൂ പായ്ക്കറ്റുകള്‍ ലഭ്യമാക്കി വരുന്നുണ്ട്. കെട്ടിടങ്ങളിലെ ബട്ടനുകള്‍ അമര്‍ത്തുമ്ബോള്‍ ഇത്തരം ടിഷ്യൂകള്‍ ഉയോഗിക്കാന്‍ ആളുകളെ കടുത്ത തോതില്‍ ബോധവല്‍ക്കരിച്ചിട്ടുമുണ്ട്. തങ്ങളുടെ കാറുകള്‍ ദിവസവും അണുവിമുക്തമാക്കുന്നതിന് റൈഡ് ഹെയ്ലിങ് കമ്ബനിയായ ഡിഡി എക്സ്ഹോര്‍ട്സ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാധ്യമായേടുത്തോളം പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ചൈനയിലെ സെന്‍ട്രല്‍ ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായ ഫാന്‍ യീഫെയ് ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനായി നാല് ബില്യണ്‍ യുവാന്‍ സെന്‍ട്രല്‍ബാങ്ക് അടിയന്തിരമായി പുറത്തിറക്കി ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്.