കൊറോണ വൈറസ്, മരിച്ചു പോയ അച്ഛന്റെ ശവ സംസ്‌കാരത്തിന് എത്താന്‍ പോലും പാക് വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞില്ല

കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ പാകിസ്താന്‍ സമ്മതിച്ചിട്ടില്ല. മരിച്ചു പോയ അച്ഛന്റെ ശവ സംസ്‌കാരത്തിന് എത്താന്‍ പോലും പാക് വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞില്ല. വുഹാനില്‍, പി. എച് .ഡി ഗവേഷണ വിദ്യാര്‍ത്ഥിയായ ഹസനാണ് ഈ ദുരവസ്ഥയുണ്ടായത്. സംഭവത്തിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് പുകയുന്നത്. റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമ ഭീമന്മാരെല്ലാം, വന്‍ പ്രാധാന്യത്തോടെ സംഭവം വാര്‍ത്തയാക്കിയിട്ടുണ്ട്. വ്യാഴാഴ്ച അച്ഛനോട് സംസാരിച്ച ഹസന്‍,വുഹാനിലെ സ്ഥിതിയെക്കുറിച്ചും, പാക് സര്‍ക്കാരിന്റെ അനാസ്ഥയെക്കുറിച്ചും വിഷമത്തോടെയാണ് സംസാരിച്ചത്.

ഇതേത്തുടര്‍ന്നുണ്ടായ മാനസികസമ്മര്‍ദ്ദം, രോഗിയായ ഹസന്റെ പിതാവിനെ മരണത്തിലേക്ക് നയിക്കുകയായിരുന്നു.വീട്ടിലെ സാഹചര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള ഹസന്റെ അഭ്യര്‍ത്ഥനകള്‍ നിര്‍ദ്ദയമായി പാക് അധികൃതര്‍ നിരസിക്കുകയായിരുന്നു. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍, ആയിരത്തിലധികം പാക്കിസ്ഥാനി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.സംഭവിക്കാനുള്ള മരണം എവിടെയായാലും സംഭവിക്കുമെന്ന നിലപാടാണ് പാക് സര്‍ക്കാറിന്റേത്.ഇവരെ തിരിച്ചെത്തിക്കാന്‍ പാകിസ്ഥാന്‍ ഈ നിമിഷം വരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

Loading...

കൊറോണ ചികിത്സക്ക് പാകിസ്ഥാനില്‍ സൗകര്യമില്ലെന്നും അതിനാല്‍ ചൈനയിലുള്ള വിദ്യാര്‍ഥികള്‍ അവിടെ തുടരണമെന്നും ചൈനയിലെ പാക് സ്ഥാനപതി നഗ്മാനാ ഹാഷ്മി നിര്‍ദേശിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നിലവില്‍ മേഖലയില്‍ നിന്ന് ആരേയും പുറത്തുപോവാന്‍ അനുവദിക്കുന്നില്ല. നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ഞങ്ങളാവും അവരുടെ അടുത്ത് ആദ്യമുണ്ടാവുക നഗ്മാന ഹാഷ്മി പറഞ്ഞു. ചൈനയിലുള്ള അഞ്ച് പാക് വിദ്യാര്‍ഥികള്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരായ 600ലേറെ പേരെ ഡല്‍ഹിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെ, തങ്ങളെയും സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ ചൈനയിലെ പാക് വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിച്ചിരുന്നു. ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യതക്കുറവും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാക് വിദ്യാര്‍ത്ഥികളെ ഇന്ത്യ കൊണ്ടുവരാമെന്നു പറഞ്ഞെങ്കിലും പാകിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, രാജ്യത്ത് നിന്നും വൈറസിനെ ഉന്മൂലനം ചെയ്യാനായി ജപ്പാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി ഷിന്‍സോ ആബെയും ദൗത്യത്തില്‍ പങ്കാളിയാണെന്നും ജപ്പാന്‍ വ്യക്തമാക്കി. കായികതാരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനായി തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അത്‌ലറ്റ്‌സ് വില്ലേജ് മേയര്‍ സാബുറോ കവബൂച്ചി പറഞ്ഞു.

ഈ വര്‍ഷം ജൂലൈയില്‍ ജപ്പാനിലെ ടോക്യോവില്‍ വെച്ചാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ അരങ്ങേറുക. ടോക്യോ ഒളിമ്പിക്‌സ് 2020നുള്ള ഒരുക്കങ്ങള്‍ ആസൂത്രണം ചെയ്ത പോലെ തുടരുന്നതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്നും അവരുടെ മെഡിക്കല്‍ വിദഗ്ധരില്‍ നിന്നും സഹായങ്ങള്‍ സ്വീകരിച്ച് കൊറോണ വൈറസിന്റെ ആഘാതം കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി കാര്യക്ഷമമായി പ്രവര്‍ത്തിക്കും. പകര്‍ച്ചവ്യാധി തടയാനും വൈറസ് ബാധയുടെ ആഘാതം കുറയ്ക്കാനുമായി കൂട്ടായി പ്രവര്‍ത്തിക്കുമെന്നും ഐഒസി വക്താവ് അറിയിച്ചു.

കൊറോണ വൈറസ് മുന്നറിയിപ്പ് ആദ്യമായി നല്‍കിയ ചൈനീസ് ഡോക്ടര്‍ വൈറസ് ബാധമൂലം മരിച്ചു. വുഹാനില്‍ ജോലി ചെയ്തിരുനന്ന ലീ വെന്‍ല്യാങ് എന്ന ഡോക്ടറാണ് മരിച്ചത്. താന്‍ ചികിത്സിച്ച രോഗിയില്‍ നിന്നുമാണ് ലീയ്ക്ക് കൊറോണ് വൈറസ് ബാധ പിടികൂടിയത്. ഫെബ്രുവരി ഒന്നിനായിരുന്നു ലീയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

മെഡിക്കല്‍ പഠനകാലത്തെ സഹപാഠികളുടെ ഗ്രൂപ്പില്‍ ആയിരുന്നു ലീ കൊറോണയെ സംബന്ധിക്കുന്ന മുന്നറിയിപ്പ് നല്‍കിയത്. ഡിസംബര്‍ മുപ്പതിന് ആയിരുന്നു ഇത്. നേരത്തെ ചൈനയില്‍ നേരത്തെ പടര്‍ന്ന് പിടിച്ച സാര്‍സ് എന്ന രോഗത്തിനു സമാനമായ രോഗലക്ഷണങ്ങള്‍ ഏഴു രോഗികളില്‍ കാണുന്നു എന്നായിരുന്നു ലീയുടെ മുന്നറിയിപ്പ്.

എന്നാല്‍ പൊലിസ് അന്ന് ലീ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ വ്യാജ വാര്‍ത്തകള്‍ പരത്തുന്നു എന്നാരോപിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അവര്‍ക്ക് താക്കീതും നല്‍കി. ലീയുടെ മരണത്തില്‍ ലോകാരോഗ്യ സംഘടന അനുശോചനം അറിയിച്ചു.