മരണസംഖ്യ ഉയരുന്നു; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്

കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. മരണ സംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക് തിരിച്ചു. ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരമനുസരിച്ച്‌ 908 ആയി ഉയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച്ച ഹുബൈ പ്രവിശ്യയില്‍ മാത്രം 91 പേരാണ് മരിച്ചത്. ഇതോടെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു. മേഖലയില്‍ 2618 പേര്‍ക്ക് പുതിയതായി കൊറോണ സ്ഥിരീകരിച്ചു.

അതേസമയം കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് ഇന്ത്യ സഹായ വാഗ്ദാനം അറിയിച്ചുകൊണ്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. കൊറോണ ബാധിച്ച്‌ ഉണ്ടായ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഹുബൈ പ്രവിശ്യയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന നല്‍കിയ സഹായത്തിന് പ്രധാനമന്ത്രി നന്ദിയും രേഖപ്പെടുത്തി.

Loading...

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഹോങ് കോങ് തീരത്ത് ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു. 3688 യാത്രക്കാരില്‍ 78 പേര്‍ ഇന്ത്യക്കാരാണ്. വേള്‍ഡ് ഡ്രീമെന്ന കപ്പലാണ് പിടിച്ചിട്ടത്. ഇതിനിടെ ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ 138 ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ചു. പിടിച്ചിട്ട കപ്പലുകളില്‍ ഇന്ത്യക്കാരുണ്ടെന്ന് വിദേശകര്യമന്ത്രാലയമാണ് സ്ഥിരീകരിച്ചത്. രണ്ടുകപ്പലുകളിലും വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഹോങ് കോങ് തീരത്ത് പിടിച്ചിട്ട കപ്പലിലെ ഇന്ത്യാക്കാര്‍ക്ക് ആര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ ഈ കപ്പലിലെ മൂന്നുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാന്‍ തീരത്തുള്ള കപ്പലില്‍ ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജപ്പാനുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ കപ്പലിലേക്ക് സൈന്യത്തിന്റെ സേവനം ലഭ്യമാക്കുമെന്നാണ് ജപ്പാന്‍ ഇപ്പോള്‍ പറയുന്നത്. ഈ കപ്പലില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. വിദേശകാര്യമന്ത്രാലയം കപ്പലിലെ ഇന്ത്യക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ക്കായി ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യക്കാരെപ്പറ്റിയുള്ള പൂര്‍ണ വിവരങ്ങള്‍ കുറച്ചു ദിവസത്തിനുള്ളില്‍ പുറത്തുവരും.

കൊറോണ വരിഞ്ഞ് മുറുക്കുമ്പോഴും തളരാതെ അതിജീവനത്തിനായി പൊരുതുകയാണ് ചൈനീസ് ജനത. കൊടുങ്കാറ്റിനും കടല്‍ക്ഷോഭത്തിനും തകര്‍ക്കാനാവില്ല നമ്മുടെ രാജ്യപുരോഗതിയെ. ചാന്ദ്ര പുതുവര്‍ഷത്തിന്റെ അവധിയാഘോഷങ്ങളിലേക്കു രാജ്യം പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പു നടന്ന പൊതുചടങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് പറഞ്ഞ വാക്കുകളാണിത്. തലസ്ഥാനമായ ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ് പീപ്പിളില്‍ തിങ്ങിനിറഞ്ഞ സദസ്സിനു മുന്നില്‍ തന്റെ ജനതയ്ക്ക് കരുത്ത് പകരുകയായിരുന്നു ഷീ. ചൈന പുരോഗതിയിലേക്കു കുതിക്കുന്ന ഇക്കാലത്ത് ഇവിടെ ജീവിക്കാന്‍ സാധിച്ചതില്‍ ഓരോ പൗരനും അഭിമാനിക്കാനാകണം. വരും വര്‍ഷം ഇതിലേറെ പുരോഗതികളുടേതായിരിക്കുമെന്നും നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ ഷി പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു നേരിട്ട ഇടിവ്, യുഎസ് ഉപരോധം, ഹോങ്കോങ്ങിലെ പ്രതിഷേധം തുടങ്ങി പലവിധ സമ്മര്‍ദങ്ങളുടെ നടുവില്‍പ്പെട്ടുഴറിയ പ്രസിഡന്റ് ഷിയ്ക്ക് അപ്രതീക്ഷിതമായേറ്റ പ്രഹരമായിരുന്നു കൊറോണ. കൊറോണ പടരുന്നതിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതു ചൈനയുടെ കയറ്റുമതിക്കും ടൂറിസത്തിനും വന്‍ തിരിച്ചടിയായി. രാജ്യത്തേക്കും പുറത്തേക്കും ഏറ്റവുമധികം പേര്‍ വിനോദസഞ്ചാരത്തിന്റെ ഭാഗമായി യാത്ര ചെയ്യുന്ന സമയത്തുകൂടിയായിരുന്നു കൊറോണയുടെ വരവ്. ഇതില്‍ നിന്നെല്ലാം രാജ്യത്തെ പുനര്‍ജീവിപ്പിച്ചെടുക്കുകയെന്നതു മാത്രമല്ല, മങ്ങിപ്പോയ പ്രതിച്ഛായ വീണ്ടെടുക്കുകയെന്ന വലിയ ദൗത്യവും ഇനി ഷിയ്ക്കു മുന്നിലുണ്ട്. 1989 ജൂണ്‍ നാലിന് ടിയാനന്‍മെന്‍ ചത്വരത്തില്‍ നടന്ന കൂട്ടക്കൊലയ്ക്കു ശേഷം ചൈനീസ് ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ് രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ റോങ് ജിയാന്‍ ഇപ്പോഴത്തെ സാഹചര്യത്തെ വിലയിരുത്തുന്നത്.

ലോകത്തിലെ ഏറ്റവും ജനവാസമുള്ള നഗരമായിരുന്നു ബെയ്ജിങ്ങ്. എന്നാല്‍ ഇന്ന് ഈ നഗരത്തിന് ഭയാനകമായ നിശ്ബ്ദതയാണ്. അടഞ്ഞുകിടക്കുന്ന വന്‍ കെട്ടിടങ്ങളും ആളൊഴിഞ്ഞ തെരുവും ഭയപ്പെടുത്തുകയാണ്. ലോകത്തെ അഞ്ച് വന്‍ ശക്തികളിലൊന്നായ രാജ്യത്തിന്റെ തലസ്ഥാനം വിജനതകൊണ്ട് ഭയപ്പെടുത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെയ്ജിങ്ങില്‍ മഞ്ഞുപെയ്യുന്നത് ചൈനക്കാര്‍ക്ക് പ്രിയപ്പെട്ടകാഴ്ചയാണ്. ബെയ്ജിങ്ങിനപ്പോള്‍ തൂവെള്ള നിറമായിരിക്കും. ഫോട്ടോയെടുക്കാനും മഞ്ഞില്‍ പുതഞ്ഞ ബെയ്ജിങ്ങിനെ കാണാനുമായി ആയിരങ്ങളാണ്