ആശങ്ക ഒഴിയുന്നില്ല: ലോകത്ത് കൊവിഡ് രോഗികള്‍ 95 ലക്ഷം കവിഞ്ഞു

ലണ്ടന്‍: കോവി‍ഡിൽ ആശങ്ക ഒഴിയാതെ ലോക രാജ്യങ്ങൾ. ഇതിനിടെ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 95 ലക്ഷം കവിഞ്ഞു. പുതിയ കണക്ക് പ്രകാരം 95.15 ലക്ഷമാണ് ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.83 ലക്ഷമായി. ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലു​മാ​ണ്. അ​മേ​രി​ക്ക​യി​ല്‍ 24,63,271 പേ​ര്‍​ക്കും ബ്ര​സീ​ലി​ല്‍ 11,92,474 പേ​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം 1.24 ലക്ഷമാണ്.

ബ്രസീലില്‍ 11.92 ലക്ഷംപേര്‍ക്കാണ് കൊവിഡ് ബാധിച്ചത് ഇതില്‍ 53,874 പേര്‍ മരണപ്പെട്ടു. അ​ഗോ​ള​ത​ല​ത്തി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് റ​ഷ്യ. റ​ഷ്യ​യി​ല്‍ ഇ​തു​വ​രെ ആ​റ് ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​ണ്.4,72,985 പേ​ര്‍​ക്കാ​ണ് ഇ​ന്ത്യ​യി​ല്‍‌ രോ​ഗം ബാ​ധി​ച്ച​ത്.

Loading...

അതേസമയം കോ​വി​ഡ് വൈ​റ​സി​നെ​തി​രാ​യി വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ച് യു​കെ​യി​ൽ മ​നു​ഷ്യ​രി​ൽ ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. ല​ണ്ട​നി​ലെ ഇം​പീ​രി​യ​ല്‍ കോ​ള​ജ് വി​ക​സി​പ്പി​ച്ച വാ​ക്‌​സി​ന്‍ പ​രീ​ക്ഷ​ണ​മാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. മു​ന്നൂ​റോ​ളം സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലെ പ​ഠ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. നേ​ര​ത്തേ, വാ​ക്സി​ന്‍ മൃ​ഗ​ങ്ങ​ളി​ല്‍ പ​രീ​ക്ഷി​ച്ച​പ്പോ​ള്‍ ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ പ്ര​തി​ക​ര​ണം സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് വാ​ക്സി​ന്‍ പ്ര​യോ​ഗി​ച്ച​വ​രി​ല്‍ രോ​ഗ​ത്തി​നെ​തി​രെ പ്ര​തി​രോ​ധ​ശേ​ഷി പ​രീ​ക്ഷി​ക്കു​ന്ന​ത്. ‌