കോഴിക്കോട്: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കെ എം ഷാജി എംഎല്‍എയുടെ ഭാര്യ ആശക്ക് കോഴിക്കോട് കോര്‍പറേഷന്റെ നോട്ടീസ്. 17ന് ഹാജരാകണം എന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. മുന്‍സിപ്പല്‍ നിയമം 406 പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ കൈയേറ്റം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ചട്ടവിരുദ്ധമായി വീട് നിര്‍മിച്ച ഭൂമിയില്‍ സര്‍വേ നടത്തിയാണ് കോര്പറേഷന് കൈയേറ്റം കണ്ടെത്തിയത്. ആശയുടെ പേരിലലുള്ള ഭൂമി ആയതിനാല്‍ ഇക്കാര്യത്തില്‍ ആശ വിശദീകണം നല്‍കണം. ഷാജി സമര്‍പ്പിച്ച രേഖയില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥലത്താണ് വീട് നില്‍ക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മൂവായിരം സ്ക്വയര്‍ഫീറ്റിനു നല്കിയ അനുമതിയില്‍ 5600 സ്ക്വയര്‍ഫീറ്റ് വീട് നിര്‍മിച്ചെന്നായിരുന്നു കണ്ടെത്തല്‍. പ്ലസ് ടു കോഴ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ ഷാജിയുടെ ഭാര്യ ആശയെ ഇഡി കഴിഞ്ഞമാസം ചോദ്യം ചെയ്തിരുന്നു.