അഴിമതി നടത്തിയ ശേഷം ഫയലുകൾ ഉദ്യോഗസ്ഥർ തിന്നുന്നു|

നമ്മുടെ കേരളം അഴിമതിയില്‍ അടിതട്ട് മുതല്‍ കുളിച്ച് നില്ക്കുന്നു. അത് വില്ലേജ് ഓഫീസില്‍ നിന്നും പഞ്ചായത്ത് ഓഫീസില്‍ നിന്നും തുടങ്ങും. ഇതാ കൊച്ചി കളമശേരിയില്‍ നഗര സഭയുടെ നല്ല അഴിമതിക്കാര്‍ക്ക് കുട പിടിക്കുന്ന നഗ്‌നമായ വിവരങ്ങള്‍ പുറത്ത് വിടുന്നു.. കളമശേരി നഗരസഭയില്‍ അഴിമതിയുമായി ബന്ധപ്പെട്ട് അനവധി പദ്ധതികളുടേയും തീരുമാനങ്ങളുടേയും വിവരങ്ങള്‍ ആരായാന്‍ വിവരാവകാശം ചോദിച്ചപ്പോള്‍ നഗര സഭ ഒഴിഞ്ഞു മാറുന്നു. ഇഷ്ടമില്ലാത്ത രേഖകള്‍ വിവരവാകാസത്തില്‍ കൊടുക്കാതെ നഗര സഭ ഫയല്‍ കാണാന്‍ ഇല്ലെന്ന് മറുപടിയാണ് പറയുന്നത്. ഇപ്പോള്‍ കളമശേരി നഗര സഭയില്‍ ഫയല്‍ കാണാതെ പോകുന്നത് അനധി സംഭവങ്ങളിലാണ്,. അരാണ് കലമശേരി നഗര സഭയിലെ കള്ളന്‍. ഫയല്‍ മുക്കുന്ന കള്ളന്മാര്‍ ഭരിക്കുന്നവരോ സിക്രട്ടറിമാരോ, ഏതായാലും കളമശേരിയില്‍ അഴിമതിയും കൊടി കുത്തി വാഴും കള്ളത്തരം കാട്ടുന്നത് പിടിക്കപ്പെടാതിരിക്കാന്‍ ഫയലും നശിപ്പിക്കും. നോക്കുക എത്ര സുന്ദരമായ ഭരണവും കേരള നാടും. എങ്ങിനെ ഈ നാട് നന്നാകും.

വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ കുറുക്കുവഴിയാണു ഫയല്‍ കാണ്‍മാനില്ല എന്ന ഉത്തരം. പാചകവാതകം വീട്ടിലെത്തിക്കുന്നതിനു റോഡ് വെട്ടിപ്പൊളിച്ചു പൈപ്പിടുന്നതിനായി അദാനി ഗ്രൂപ് നല്‍കിയ റീസ്റ്റോറേഷന്‍ ഫീസ് സംബന്ധിച്ച ഫയല്‍ മാസങ്ങളോളം അപ്രത്യക്ഷമായിരുന്നു. റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം എന്നിവയെക്കുറിച്ചുള്ള വിവരാവകാശ അപേക്ഷകള്‍ക്കും മുന്‍കൂട്ടി തയാറാക്കിവച്ച ‘ഫയല്‍ കാണാനില്ല’സ്ലാബിട്ടില്ലെങ്കിലും കരാറുകാരനു 4 ലക്ഷത്തോളം രൂപ നല്‍കി. ഇതു സംബന്ധിച്ചു മുന്‍ കൗണ്‍സിലര്‍ വിവരാവകാശ അപേക്ഷ നല്‍കിയപ്പോള്‍ അതും കാണാനില്ല.

Loading...

ക്‌ളമശേരിയില്‍ നഗര സഭ അനവധി ഫയലുകള്‍ നശിപ്പിച്ചതിനെതിരെ ബോസ്‌കോ ലൂയീസ് ഇപ്പോള്‍ പോലീസില്‍ പരാതി നല്കി. മുഖ്യമന്ത്രിക്കും പരാതി നല്കി. എന്നാല്‍ പരാതികള്‍ ആരു കേള്‍ക്കാന്‍. ഒരു നാടിന്റെ വലിയ കാര്യങ്ങള്‍ ചെയ്യുന്ന ഫയലുകള്‍ തുടര്‍ച്ചയായി കളവു പോകുന്നതും നശിപ്പിക്കുന്നതുമായ വിഷയം പോലീസിനു പോലും വിഷയം ആകുന്നില്ല. കേരലത്തിലെ ഏത് ഓഫീസിലും എന്തും നറ്റത്താം. എന്ത് അഴിമതിയും ആര്‍ക്കും നറ്റത്താം. എന്നിട്ട് ഫയല്‍ മുക്കിയാല്‍ മതി. പിന്നെ എല്ലാം ഭദ്രം. ഏതായാലും ബോസ്‌കോ ലൂയീസ് ഇപ്പോള്‍ ഹൈക്കോടതിയിലെ രിട്ട് ഹരജി ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്നു. നീതിക്കായി കൈയ്യിലെ പണവും, ജീവിതവും കളഞ്ഞ് കേരളത്തില്‍ സാധാരണക്കാര്‍ വലയുകയാണ്