രാജ്യം കാണുന്നത് ജനാധിപത്യത്തിന്റെ മരണം- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി. ജനാധിപത്യത്തിന്റെ മരണമാണ്് രാജ്യത്ത് സംഭവിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജര്‍മനിയില്‍ ഹിറ്റ്‌ലറും ജനാധിപത്യത്തിലൂടെ വിജയിച്ചിട്ടുണ്ടെന്നും എല്ലാ സംവിധാനങ്ങളെയും അയാളുടെ നിയന്ത്രണത്തില്‍ ആക്കുകയായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. മുഴുവന്‍ സംവിധാനങ്ങളുടെയും നിയന്ത്രണം തനിക്ക് തന്നാല്‍ തിരഞ്ഞെടുപ്പുകളില്‍ എങ്ങനെ ജയിക്കണമെന്ന് കാണിച്ചുതരാമെന്ന് രഹുല്‍ പ്രതികരിച്ചു.

Loading...

രാജ്യത്ത് നാലോ അഞ്ചോ പേരുടെ സ്വേച്ഛാധിപത്യമാണ് നടക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, അക്രമങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ആര്‍എസ്എസിനെ എതിര്‍ക്കുകയാണ് തന്റെ കടമ. അതിനെ എതിര്‍ക്കും തോറും ആക്രമിക്കപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.