മക്കളുടെ വിവാഹത്തിന് മുന്‍പെ പ്രേമം പൂത്തുലഞ്ഞു;വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടി

മക്കളുടെ വിവാഹത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ മാതാപിതാക്കളുടെ പ്രേമം പൂത്തുലഞ്ഞു. വിവാഹത്തിന് ദിവസങ്ങള്‍ അവശേഷിക്കെ വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടി.ഇതോടെ മക്കളുടെ വിവാഹം മുടങ്ങി. ഫെബ്രുവരി രണ്ടാം വാരം നടത്താനിരുന്ന വിവാഹമാണ് മാതാപിതാക്കളുടെ ഒളിച്ചോട്ടത്തിലൂടെ മുടങ്ങിയത്.

ഗുജറാത്തിലെ സൂറത്തിലാണ് കുടുംബാംഗങ്ങളെ ഞെട്ടിച്ച സംഭവം നടന്നത്. വിവാഹത്തിന് ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ വരന്റെ 48 വയസ്സുകാരനായ പിതാവിനെയും വധുവിന്റെ 46 വയസ്സുകാരിയായ മാതാവിനെയും കാണാതാവുകയായിരുന്നു. ഇരുവരെയും കാണാതായ ശേഷമാണ് വരന്റെ പിതാവും വധുവിന്റെ മാതാവും പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതാണെന്നുമുള്ള വിവരം പുറത്തുവന്നത്.

Loading...

ഇതോടെ ഇരുവീട്ടുകാരും ഒരു വര്‍ഷം മുമ്പ് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ് ബിസിനസുകാരനായ വരന്റെ പിതാവ്. നവസാരിയിലെ ഒരു ബ്രോക്കറാണ് ഒളിച്ചോടിയ 46 കാരിയുടെ ഭര്‍ത്താവ്. വര്‍ഷങ്ങളായി ഇരുകുടുംബങ്ങളും അയല്‍വാസികളായിരുന്നു.

വരന്റെ പിതാവും വധുവിന്റെ മാതാവും വിവാഹത്തിന് മുമ്പ് തന്നെ പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇവര്‍ക്ക് കുട്ടിക്കാലം മുതല്‍പരസ്പരം അറിയാമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

അതേസമയം, ഇരുവരെയും കഴിഞ്ഞ പത്ത് ദിവസമായി കാണുന്നില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

വധുവിന്‍റെ അമ്മയും വരന്‍റെ അച്ഛനും ഒളിച്ചോടിയതോടെ വരനും വധുവും വെട്ടിലായി. ഏതായാലും കല്യാണ ഒരുക്കങ്ങള്‍ക്കിടെ നടന്ന ഈ ട്വസ്റ്റിനെ തുടര്‍ന്ന് വിവാഹം റദ്ദു ചെയ്യേണ്ടി വന്നിരിക്കുകയാണ് ഇരു വീട്ടുകാര്‍ക്കും!

മാതാപിതാക്കളുടെ പ്രണയവും ഒളിച്ചോട്ടവും വിവാദമായതോടെ വിവാഹത്തിനായി ഒരുങ്ങിയിരുന്ന വരനും വധുവുമാണ് പ്രതിസന്ധിയിലായത്.