പെൺവാണിഭം നടത്തിവന്നിരുന്ന ദമ്പതികൾ പിടിയിൽ

പെൺവാണിഭം നടത്തി വന്നിരുന്ന ദമ്പതികളെ പിടികൂടി. വാടക വീട് കേന്ദ്രീകരച്ച് നടന്നിരുന്ന പെൺവാണിഭ സംഘം ആണ് പിടിയിലായത്. ആസാമിലെ ശിവാസാഗറില്‍ എൻ.‌ജി‌.ഒകളായ അരോഹൻ, ജാഗ്രതി മഹിള സമിതി എന്നിവർ ചേര്‍ന്ന് ആണ് ഇവരെ പിടികൂടിയത്.

വിവാഹിതരായ ദമ്പതികളാണ് റാക്കറ്റ് നടത്തിയത്. പ്രതികളായ അജ്ഗർ അലി, ഭാര്യ ഉഷ ബീഗം എന്നിവരെ പിന്നീട് പോലീസിന് കൈമാറി.

Loading...

നാട്ടുകാരിൽ നിന്ന് പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് എൻ‌ജി‌ഒ അംഗങ്ങൾ ദമ്പതികളുടെ വാടക വീട്ടിൽ റെയ്ഡ് നടത്തിയത്. എൻ‌.ജി.‌ഒ അംഗങ്ങൾ ദമ്പതികളെ മർദ്ദിച്ചെങ്കിലും പിന്നീട് പോലീസെത്തി രക്ഷപ്പെടുത്തി.

ഇവരിൽ നിന്നും അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവുകള്‍, ഗര്‍ഭനിരോധന ഉറകള്‍ തുടങ്ങി ആക്ഷേപകരമായ വസ്തുക്കളും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ട് വർഷമായി ദമ്പതികൾ സെക്സ് റാക്കറ്റ് നടത്തിവരികയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.