കൊറോണ ബാധിച്ച കോട്ടയത്തെ ദമ്പതികള്‍ രോഗമുക്തരായി

കോട്ടയം :കൊറോണ രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദമ്പതികള്‍ രോഗമുക്തരായി. പത്തനംതിട്ടയില്‍ ആദ്യമായി രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്നായിരുന്നു ദമ്പതികള്‍ക്ക് വൈറസ് ബാധയുണ്ടായിരുന്നത്. കോട്ടയം മെഡിക്കല്‍ കോളിജിലായിരുന്നു ഇരുവരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോട്ടയം സ്വദേശികളാണിവര്‍.

മാര്‍ച്ച് എട്ടിനായിരുന്നു ഇരുവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആദ്യത്തെ നാല് സാമ്പിളുകളും പോസിറ്റീവായിരുന്നു. പിന്നീട് മാര്‍ച്ച് 18, 20 എന്നീ തീയതികളില്‍ ശേഖരിച്ച സാമ്പിളുകളാണ് നെഗറ്റീവാണെന്ന് തെളിഞ്ഞത്.ആദ്യ സാമ്പിള്‍ പരിശോധനയില്‍തന്നെ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരുടെ കുട്ടിയെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രിയില്‍ തുടരുകയാണ്.അതേസമയം സംസ്ഥാനത്ത് ഇന്ന് ഒൻപതു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ 106 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Loading...

അതേസമയം സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടിയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 112 ആയി. 12 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. ആറ് പേര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്. അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഇതുവരെ 72,542 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

76010 വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണുള്ളത്. പുതുതായി 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ പാലക്കാട്, മൂന്നുപേര്‍ എറണാകുളം, രണ്ട് പേര്‍ പത്തനം തിട്ട, ഒരാള്‍ കോഴിക്കോട് എന്നിവിടങ്ങളിലാണ്. നാലുപേര്‍ ദുബായില്‍നിന്നും ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് ഇടപഴകിലൂടെ ലഭിച്ചതാണ്.തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയില്‍ കഴിഞ്ഞവരാണ് രോഗമുക്തരായത്.