കൊവിഡ് ബാധിച്ച് മകന്‍ മരിച്ചു, മനംനൊന്ത് മാതാപിതാക്കളും ജീവനൊടുക്കി

ഭുവനേശ്വര്‍: കൊവിഡ് ബാധിച്ച് മകന്‍ മരിച്ചു.മനംനൊന്ത് പിന്നാലെ മാതാപിതാക്കളും ആത്മഹത്യ ചെയ്തു. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം നടന്നത്. 27 കാരനായ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്താണ് മാതാപിതാക്കളും ആത്മഹത്യ ചെയ്തത്. നാരായണ്‍പൂര്‍ സസന്‍ ഗ്രാമവാസികളായ രാജ്കിഷോര്‍ സതാപതി, ഭാര്യ സുലോചന സതാപതി എന്നിവരാണ് ജീവനൊടുക്കിയത്. സിമാഞ്ചല്‍ സതാപതിയെന്ന ഇവരുടെ മകനാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പങ്കലവാഡി ഗ്രാമത്തിലെ കൊവിഡ് കെയര്‍ സെന്ററിലെ പ്രവര്‍ത്തകനായിരുന്നു സിമാഞ്ചല്‍.

കഴിഞ്ഞ മെയ് മാസം മുതലാണ് ഇയാള്‍ കൊവിഡ് പ്രവര്‍ത്തകനായിരുന്നത്. പിന്നീട് ഇയാള്‍ ജൂലൈ ഒന്നിനാണ് പനി ബാധിച്ച് ആശുപത്രിയിലെത്തുന്നത്. ജൂലൈ രണ്ടോടെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പിറ്റേന്ന് രോഗം മൂര്‍ച്ഛിക്കുകയും പെട്ടന്ന് തന്നെ മരണം സംഭവിക്കുകയുമായിരുന്നു.മകന്റെ മരണം ഉള്‍ക്കൊള്ളാനാകാതിരുന്ന രാജ്കിഷോര്‍ സതാപതി വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. അമ്മ സുലോചനയെ വീടിനകത്തും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Loading...