തിരക്കേറിയ റോഡിൽ പങ്കാളിയെ മുന്നിൽ തിരിച്ചിരുത്തി യുവാവിന്റെ ടൂവീലർ യാത്ര ; കേസ്

ലക്നോ: ഓടുന്ന ടൂവീലറിൽ പങ്കാളിയെ മുന്നിൽ തിരിച്ചിരുത്തി യുവാവിന്റെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ വൈറലായി. തിരക്കേറിയ റോഡിലായിരുന്നു ഇരുവരുടെയും അഭ്യാസം. ഉത്തർപ്രദേശിലെ ലക്നോയിലുള്ള ഹസ്രത്ഗഞ്ച് ഏരിയയിലാണ് സംഭവം. പങ്കാളിയെ സ്കൂട്ടറിന്റെ മൂന്നിൽ തിരിച്ചിരുത്തി നിരത്തിലൂടെ സ്കൂട്ടറിൽ പായിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

ഇരുവരുടെയും സാഹസിക യാത്ര കണ്ട മറ്റാരോ പകർത്തിയ വീഡിയോയാണ് വൈറലായത്. വീഡിയോ ലക്നോയിൽ നിന്നുള്ളതാണെന്നും ഹസ്രത്ഗഞ്ച് പ്രദേശത്ത് എടുത്തതാണെന്നും ലക്നോ സെൻട്രൽ സോൺ ഡിസിപി അപർണ രജത് കൗശിക് സ്ഥിരീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത് ആരായാലും അവരെ കണ്ടെത്തി നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Loading...

സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇരുവർക്കുമെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഓരോ ദിവസവും വ്യത്യസ്തമായ വീഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

പൂച്ചകളുമായി ബൈക്ക് യാത്ര ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. പൂച്ചകളെ സുരക്ഷിതമല്ലാത്ത രീതിയിൽ ഇയാൾ വണ്ടിയിൽ കൊണ്ടുപോകുന്നതായിരുന്നു ദിശ്യങ്ങളിൽ ഉണ്ടായിരുന്നത്.