ഹത്രാസ് സംഭവം; നിങ്ങളുടെ മകളെ ഇതുപോലെ സംസ്‌കരിക്കുമോ; പൊലീസിനോട് കോടതി

ഹാഥ്റസ് കേസിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് അലഹബാദ് ഹൈക്കോടതി. നിങ്ങളുടെ മകളെ ഇതുപോലെ സംസ്കരിക്കുമോയെന്ന് പോലീസിനോട് ഹൈക്കോടതിയുടെ ചോദ്യം.വിചാരണ യുപിക്ക് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം കോടതിയിൽ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് നവംബർ രണ്ടിലേക്ക് മാറ്റി. സംഭവത്തിൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.കുടുംബത്തിന്റെ അനുമതി ഇല്ലാതെ പെണ്കുട്ടിയുടെ മൃതദേഹം സംസ്കരിച്ചതിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിച്ചുകൊണ്ടാണ് ഉത്തർപ്രദേശ് സർക്കാരിനെതിരെ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് രൂക്ഷ വിമർശനം ഉന്നയിച്ചത്.

അനുമതി ഇല്ലാതെയായിരുന്നു പെണ്കുട്ടിയെ സംസ്കരിച്ചതെന്ന് കുടുംബം ഇന്ന് കോടതിയെ അറിയിച്ചു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. നിങ്ങളുടെ മകളെ ഇതുപോലെ സംസ്കരിക്കുമോ എന്നായിരുന്നുകോടതിയിൽ ഹാജരായ യു പി അഡീഷണൽ ചീഫ് സെക്രട്ടറി, ഡി ജി പി, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരോടടുള്ള കോടതിയുടെ ചോദ്യം. സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നെങ്കിൽ ഇതുപോലെ ചെയ്യുമോയെന്ന ചോദ്യത്തിനും സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മറുപടി ഉണ്ടായില്ല. ബലാത്സംഗമല്ലെന്ന അവകാശ വാദത്തിനും യുപി പൊലീസിന് കണക്കിന് കിട്ടി. അന്വേഷണം പൂർത്തിയാകും മുൻപ് അത്നി ങ്ങൾ എങ്ങനെ തീരുമാനിച്ചുവെന്നായിരുന്നു കോടതിയുടെ ചോദ്യം. രണ്ട് മണിക്കൂറോളം നീണ്ട നടപടികളിൽ ഏറിയ സമയവും പെണ്കുട്ടിയുടെ കുടുംബത്തെ കേൾക്കാനാണ് കോടതി ചെലവഴിച്ചത്.

Loading...

കുടുംബാംഗങ്ങളുടെ മൊഴികൾ കോടതി രേഖപ്പെടുത്തി.വിചാരണ മുംബൈയിലെക്കോ ദില്ലിയിലേക്കോ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. കേസ് തീരും വരെ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തുടർ വാദം കേൾക്കാൻ നവംബർ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം റിപ്പോർട്ടിങിന് ഹാഥ് റസിലേക്ക് പോയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആദ്യം അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. ഇപ്പോഴുള്ള ഹർജി നാലാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. പോലീസ് എഫ് ഐ ആറിന് സമാനമാണ് സിബിഐ എഫ് ഐ ആർ ഉള്ളടക്കം.കൂട്ട ബലാത്സംഗം, കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. എഫ് ഐ ആറിൽ ഒരു പ്രതി മാത്രമാണ് ഉളളത്. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ പ്രതികളാകുണ്ടാകുമെന്നാണ് സിബിഐ വിശദീകരണം.