ഗുജറാത്ത് കലാപകേസില്‍ വ്യാജരേഖ ചമച്ച ശ്രീകുമാറിന്റെയും തീസ്തയുടെയും ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡല്‍ഹി. ഗുജറാത്ത് കലാപകേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജരേഖ ചമച്ച കേസില്‍ പ്രതികള്‍ക്ക് അഹമ്മദാബാദ് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. നിരപരാധികളെ കേസില്‍ കുടുക്കുവാന്‍ വ്യാജരേഖ ചമച്ചുവെന്നാണ് കേസ്. കേസിലെ പ്രതികളായ മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാര്‍, അക്ടിവിസ്റ്റ് തീസ്ത എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതിതള്ളിയത്.

നിരപരാധികളെ കുടുക്കാന്‍ വ്യാജ തെളിവുകള്‍ ചമച്ച കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 25നാണ് ഇരുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്.

Loading...

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം നല്‍കിയ ക്ലീന്‍ ചീറ്റ് അംഗീകരിച്ച് നരേന്ദ്രമോദിക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് തൊട്ടടുത്ത ദിവസമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കേസില്‍ വ്യാജരേഖ ഉണ്ടാക്കിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.