പള്ളികളിൽ സ്ത്രീകളേ പ്രവേശിപ്പിക്കാനുള്ള ഹരജി കോടതി തള്ളി

കൊച്ചി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ തര്‍ക്കം ഇപ്പോഴും തുടരുകയാണ്. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. വിധിയെ എതിര്‍ത്ത് വന്‍ പ്രക്ഷോഭങ്ങളും ഉയര്‍ന്നു. വിധി നടപ്പിലാക്കിയാല്‍ ജാതി മത വ്യത്യാസമാല്ലാതെ എല്ലാ ആരാധനായങ്ങളിലും ഇത്തരത്തില്‍ നില നില്‍ക്കുന്ന ആചാരങ്ങള്‍ മാറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.

വിധിയെ എതിര്‍ക്കാന്‍ ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിക്കാണിക്കുന്ന വലിയൊരു വിഷയം മുസ്ലീം സ്ത്രീകളിലെ സ്ത്രീ പ്രവേശനത്തെ കുറിച്ചാണ്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ മുസ്ലീം ആരാധനാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. ഇതിനായി അഖില ഭാരത ഹിന്ദു മഹാസഭ ഹര്‍ജി സമര്‍പപ്പിച്ചിരുന്നു.

മുസ്ലീം ആരാധനായലങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ ഹിന്ദു മഹാസഭയ്ക്ക് തിരിച്ചടി ലഭിച്ചു. ഹര്‍ജി കോടതി തള്ളി. ശബരിമല വിഷയവുമായി ഇതിനെ ബന്ധിപ്പിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ഹിന്ദു മഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രയ സായി സ്വരൂപാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. മുസ്ലീം സ്ത്രീകള്‍ക്കും പള്ളികളില്‍ പ്രവേശനം അനുവദിക്കാത്തത് ഭരണഘടന വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുനന്നുണ്ട്. പര്‍ദ്ദപോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കണമെന്നും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് പര്‍ദ്ദ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയാണ് ചെയ്തത്.

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ തന്നെ മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നിരുന്നു. വിധി എല്ലാ ആരാധനങ്ങളെയും ഒരുപോലെ ബാധകമാകുന്നതാണെന്നും സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആവശ്യം ഉന്നയിച്ച് ഹിന്ദുമഹാസഭ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

Top