മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് കോവാക്സിൻ

ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്. ഭാരത് ബയോടെക്ക് നിർമിക്കുന്ന വാക്‌സിന ഒക്ടോബർ രണ്ടിനാണ് മൂന്നാം ഘട്ട പരീക്ഷണത്തിനുള്ള അനുമതി തേടിയിരുന്നത്. ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.)യാണ് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ പ്രായ പൂർത്തിയായ 28,500 പേരിൽ വാക്‌സിൻ പരീക്ഷണം നടത്തിയിട്ടുണ്ട്.

ഭാരത് ബയോടെക്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചു തയാറാക്കുന്ന കോവിഡ് സാധ്യത വാക്സീനായ കോവാക്സിനു മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതി ലഭിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഈ മാസം രണ്ടിനാണു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) ഇതിനായി അപേക്ഷ നൽകിയത്.

Loading...

10 സംസ്ഥാനങ്ങളിലായി ഡൽഹി, മുംബൈ, പട്ന, ലക്നൗ അടക്കം 19 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതിന്റെ പഠനറിപ്പോർട്ട് ഉൾപ്പെടെയാണു ഭാരത് ബയോടെക് അപേക്ഷ നൽകിയത്. കോവാക്സീൻ കൂടാതെ സൈഡസ് കാഡിലയുടെ തദ്ദേശീയ വാക്സീനും രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ്. അസ്ട്രാസെനകയുമായി ചേർന്നു പുണെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കുന്ന ഓക്സ്ഫഡ് സാധ്യതാ വാക്സീനും രണ്ടുംമൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്.

ഐ.സി.എം.ആർ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് കമ്പനിയാണ് വാക്‌സിൻ പരീക്ഷണം നടത്തുന്നത്. ഇന്ത്യയിൽ ഭാരത് ബയോടെക്കിനെ കൂടാതെ, സൈഡസ് കാഡില എന്ന കമ്പനിയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ആസ്ട്രസെനേക എന്ന കമ്പനിയുമായി ചേർന്ന് വികസിപ്പിക്കുന്ന വാക്‌സിനും പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്.