കൊറോണ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം വാക്‌സിനേഷൻ; ഒമിക്രോൺ വ്യാപനത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല: പ്രധാനമന്ത്രി

കൊറോണ പ്രതിരോധത്തിൽ ഏറ്റവും പ്രധാനം വാക്‌സിനേഷൻ തന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് അവലോകന യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഏവരും വാക്‌സിൻ സ്വീകരിച്ച് സുരക്ഷിതരാകുക. വാക്‌സിനേഷൻ കൂടുതൽ വേഗത്തിലാക്കണം. വാതിൽപ്പടി വാക്‌സിനേഷൻ വേഗത്തിലാക്കണം. നേരത്തെയുണ്ടായ സാഹചര്യം ഇനി ആവർത്തിക്കരുത്. ഇതിനായി ആരോഗ്യസംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. ചികിത്സ പരമാവധി വീടുകളിൽ തന്നെയാക്കണം. കൊറോണ പ്രതിരോധത്തിനായി പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കണം. പരിശോധനകൾ വർദ്ധിപ്പിക്കണം.

ഒമിക്രോൺ വ്യാപനത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വേഗത്തിൽ പടരും. ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്നാണ് പ്രധാനമന്ത്രി ഓർമ്മിപ്പിക്കുന്നത്. എറ്റവും വല്ല ആയുധം വാക്സീൻ തന്നെയാണ്. വാക്സിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ തടയണം. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ആശ വർക്കർമാർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

Loading...

വീട്ടിൽ നിരീക്ഷണത്തിൽ കൃത്യമായി ചികിൽസ ലഭിക്കുന്നുവെന്ന ഉറപ്പാക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിശോധനയും ചികിത്സയും കൃത്യമായി നടക്കണമെന്ന് ആവശ്യപ്പെട്ടു. ടെലി മെഡിസിൻ സൗകര്യങ്ങൾ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. കേന്ദ്രം സംസ്ഥാനങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് ഉറപ്പ് പറഞ്ഞ പ്രധാനമന്ത്രി അടിയന്തര സാഹചര്യത്തിൽ കുട്ടികളെ ചികിത്സിക്കാനുള്ള 800 യൂണിറ്റ് തയ്യാറാണെന്നും പറഞ്ഞു.

ആവശ്യം വന്നാൽ ഉപയോഗിക്കാൻ ഓക്സിജൻ കിടക്കകളും തയ്യാറാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രാദേശിക കണ്ടെയിന്മെന്റ് സോണുകൾ ശക്തമാക്കണമെന്നും മോദി നിർദ്ദേശം നൽകി. രോഗികൾ അധികമുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കാനാണ് തീരുമാനം.