കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌

കോവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ വീണ്ടും സാലറി ചലഞ്ചുമായി സംസ്ഥാനസര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടുന്നത്.

അധ്യാപകരുടെയും സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതായാണ് സൂചന. ജീവനക്കാര്‍ സ്വമേധയാ പണം നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.വൈദ്യുതി ബോര്‍ഡ് ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം കൊറോണ പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മന്ത്രി എം എം മണിയും ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം സാലറി ചലഞ്ച് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കില്ലെന്നാണ് സൂചന.

Loading...

2018ലെ പ്രളയത്തിനുശേഷം നവകേരളനിർമ്മിതിക്കാണ് സംസ്ഥാന സർക്കാർ സാലറി ചാലഞ്ച് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്ത ശമ്പളം നൽകണമെന്നായിരുന്നു ആവശ്യം.സംസ്ഥാനത്തെ 80 ശതമാനത്തോളം വരുന്ന സർക്കാർ ജീവനക്കാർ ഇത് ഏറ്റെടുത്തിരുന്നു എന്നാണ് അധികൃതർ പറയുന്നത്.ഭരണപക്ഷ അനുകൂല സംഘനയിലുള്ളവർ ഭൂരിഭാഗവും സാലറി ചലഞ്ചിനെ അനുകൂലിച്ചിരുന്നെങ്കിലും പ്രതിപക്ഷ സംഘടനകളിൽ ഉള്ളവർ ഇതിനെ എതിർത്തിരുന്നു