അജ്മാനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ മലയാളി യുവാവ് മരിച്ചു

അജ്മാനില്‍ കോവിഡ് 19 ബാധിച്ച് മലയാളി യുവാവ് മരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം കടുങ്ങപുരം കട്ട്‌ലശ്ശേരി സ്വദേശിയായ ശാഹുല്‍ ഹമീദ് ആണ് മരിച്ചത്. ഇന്നലെ രാത്രി അജ്മാനില്‍ വെച്ചായിരുന്നു അന്ത്യം. കഫ്തീരിയ ജീവനക്കാരനായിരുന്നു ഇദ്ദേഹം. അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അജ്മാനിലെ ഒരു കഫ്തീരിയയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ഇതോടെ ഇന്നലെ യു എ ഇയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.

ഭാര്യ: റഹീന. മക്കള്‍: ഷഹാന നസ്രിന്‍ (6), മുഹമ്മദ് ഷാദില്‍ (1).

Loading...