കോവിഡ് 19 ബാധിച്ച് കുവൈറ്റില്‍ മലയാളി നഴ്‌സ് മരിച്ചു

കുവൈറ്റ് സിറ്റി: കൊറോണ വൈറസ് ബാധിച്ച് മലയാളി നഴ്‌സ് കുവൈറ്റില്‍ മരിച്ചു. തിരുവല്ല മഞ്ചാട് പാറക്കമണ്ണില്‍ ആനി മാത്യു ആണ് മരിച്ചത്. 54 വയസായിരുന്നു. ജാബിന്‍ ആശുപത്രിയില്‍ കൊറോണ ബാധിച്ച് ആനി ചികിത്സയില്‍ കഴിയുകയായിരുന്നു. ജാബീരിയ രക്തബാങ്കില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍. കഴിഞ്ഞ ഫെബ്രുവരി 28നാണ് നാട്ടിലെത്തിയ ശേഷം ആനി കുവൈറ്റില്‍ തിരികെ എത്തിയത്.

മതദേഹം കുവൈറ്റില്‍ തന്നെ സംസ്‌കരിക്കും. ഭര്‍ത്താവ് മാത്തന്‍ വര്‍ഗീസ്. മക്കള്‍: നിമ്മി , നിതിന്‍, നിപിന്‍. മകനോടൊപ്പം അബാസിയയിലായിരുന്നു താമസം. ഭര്‍ത്താവും രണ്ടു മക്കളും നാട്ടിലാണ്. മകള്‍ ബാംഗ്ലൂരില്‍ ഡെന്റിസ്റ്റാണ്

Loading...

ഇതോടെ ഗള്‍ഫില്‍ കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 72 ആയി. പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം കൂടുതല്‍ ശക്തമാക്കിയിട്ടും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയുന്നില്ല.