കോവിഡ് ബാധിച്ച് കരുനാഗപ്പള്ളി സ്വദേശി സൗദിയില്‍ മരിച്ചു

കരുനാഗപ്പള്ളി: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കരുനാഗപ്പള്ളി സ്വദേശി സൗദിയില്‍ മരിച്ചു. ആദിനാട് വലിയത്ത് സൈനുദീന്‍ ആണ് മരിച്ചത്. 65 വയസായിരുന്നു. സൗദിയിലെ ഖമീസ് മുശൈത്തില്‍ വെച്ചാണ് ഇദ്ദേഹം മരിക്കുന്നത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ അല്‍ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രമേഹത്തോട് ഒപ്പം ന്യുമോണിയ കൂടി കലശലായതോടെ ഇന്നലെ രാവിലെ ആറോടെ മരിക്കുകയായിരുന്നു. കഴിഞ്ഞ 33 വര്‍ഷമായി ഖമീസ് മുശൈത്തിലെ എം.അഹി ആശുപത്രിക്കു സമീപം മിനി മാര്‍ക്കറ്റ് ഷോപ്പ് നടത്തിവരികയായിരുന്നു. കുടുംബം ഖമീസിലുണ്ട്. ഭാര്യ: സീനത്ത്. മക്കള്‍: സബീന, സല്‍മ, സാമിയ (ജിദ്ദ) .

Loading...