മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് 19 സ്ഥിരീകരിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ശ്രവ പരിശോധനയിലാണ് മന്ത്രിയുടെ മകന് കോവിഡ് പോസിറ്റീവ് എന്ന് വ്യക്തമായത്. ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ മന്ത്രി ഉള്‍പ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു. മന്ത്രിയുടെ മകന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ ആയിരുന്ന് എന്നത് വലിയ ആശ്വാസകരമാണ്.

അതേസമയം ഇന്നലെ സംസ്ഥാനത്ത് 1310 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1162 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇറ്റലിയെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തും എത്തി.

Loading...