സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വീണ്ടും മരണം, തിരുവല്ല സ്വദേശി മരിച്ചത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കോട്ടയം: കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് വീണ്ടും ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷിയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിതച്ചത്. 65 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.

മെയ് 11നാണ് ഇദ്ദേഹം അബുദാബിയില്‍ നിന്നും നാട്ടില്‍ എത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയവെ നടത്തിയ പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് പ്രമേഹ രോഗവും ഉണ്ടായിരുന്നു. കേരളത്തിലെ എട്ടാമത്തെ കോവിഡ് മരണമാണിത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Loading...