കൊവിഡ് രോഗം ഭേദമായാലും ജീവിതകാലം മുഴുവന്‍ ഈ വൈകല്യം തുടരും

പാരിസ്: കൊവിഡ് എന്ന മഹാമാരിയില്‍ നിന്നും രക്ഷനേടാനുള്ള ഓട്ടത്തിലാണ് എല്ലാരും. എന്നാല്‍ ഈ അസുഖം വന്ന് കഴിഞ്ഞാലുള്ള നമ്മുടെ ജീവിതം എങ്ങനെയായിരിക്കും എന്ന് നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ. പലര്‍ക്കും ഉണ്ടാകാറുള്ള ഒരു സംശയമാണ് രോഗശേഷം നമ്മുടെ ജീവിതം എങ്ങനെയായിരിക്കും. പിന്നീട് കൊവിഡ് വന്നതിന്റെ പിന്നാലെ വല്ല രോഗങ്ങളും ഉണ്ടാകാറുണ്ടോ തുടങ്ങിയ സംശയങ്ങളെല്ലാം. എന്നാല്‍ കൊവിഡ് ശേഷം ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു അവസ്ഥയുണ്ടെന്നാണ് ചിലരുടെ അനുഭവങ്ങള്‍ നമുക്ക് മുന്നില്‍ വ്യക്തമാക്കുന്നത്.

ഫ്രാന്‍സില്‍ നിന്നുമാണ് ആ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കോവിഡില്‍നിന്നു രക്ഷ നേടിയെങ്കിലും പലര്‍ക്കും അദൃശ്യമായ ഒരു വൈകല്യം ജീവിതകാലം മുഴുവന്‍ തുടരും. ‘മകനെ ചുംബിക്കുമ്പോള്‍ അവന്റെ ഗന്ധം ലഭിക്കുന്നില്ല. ഭാര്യയുടെ ഗന്ധവും നഷ്ടമായിരിക്കുന്നു.’- ഫ്രാന്‍സിലെ ജീന്‍ മൈക്കല്‍ മൈലാര്‍ഡിന്റെ വിലാപമാണിത്. ഇത്തരക്കാരെ സഹായിക്കാന്‍ രൂപീകരിച്ച എനോസ്മി ഡോട്ട് ഓര്‍ഗ് എന്ന സംഘടനയുടെ പ്രസിഡന്റാണ് ജീന്‍.ഇതില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത് കൊവിഡ് ശേഷം നമുക്ക് ഉണ്ടാകുന്ന ഒരു രോഗവസ്ഥയാണ്.

Loading...

അതായത് ഗന്ധത്തിന്റെ ശേഷി നമുക്ക് മനസ്സിലാകില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഘ്രാണശക്തി നഷ്ടമാകുന്ന എനോസ്മിയ എന്ന അവസ്ഥയാണ് പലര്‍ക്കും കോവിഡിനു പിന്നാലെ ഉണ്ടാകുന്നതെന്നും ഇതിനു കൃത്യമായ ചികിത്സയില്ലെന്നും ജീന്‍ പറയുന്നു. കോവിഡ് ഭേദമായ പലരും ഇപ്പോള്‍ ഈ പരാതി ഉന്നയിക്കുന്നുണ്ട്. രോഗമുക്തി നേടി ഏറെ നാള്‍ കഴിഞ്ഞിട്ടും ഗന്ധം തിരിച്ചറിയാനുള്ള ശേഷി ലഭിച്ചിട്ടില്ല. ജീവിതത്തിന്റെ ഗന്ധങ്ങളില്‍നിന്നു നിങ്ങളെ അകറ്റിനിര്‍ത്തുകയാണ് എനോസ്മിയ ചെയ്യുന്നത്. വല്ലാത്ത അവസ്ഥയാണിതെന്നും ജീന്‍ പറയുന്നു.